KeralaLatest NewsNews

അതിതീവ്ര ന്യൂനമര്‍ദ്ദം വ്യാഴാഴ്ച വൈകീട്ട് കര തൊടും

കനത്ത മഴ ഉണ്ടാകുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം വ്യാഴാഴ്ച വൈകീട്ട് കര തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ചെന്നൈയില്‍ നിന്ന് 170 കിലോമീറ്റര്‍ കിഴക്കു-തെക്കു കിഴക്കായും പുതുച്ചേരിയില്‍ നിന്ന് 170 കിലോമീറ്റര്‍ കിഴക്കായുമാണ് നിലവില്‍ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ തെക്കന്‍ ആന്ധ്രാപ്രദേശിലെ കാരയ്ക്കലിനും ശ്രീഹരിക്കൊട്ടയ്ക്കും ഇടയില്‍ ചെന്നൈയ്ക്ക് സമീപം കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Read Also : ‘കുറ്റം തെളിഞ്ഞാല്‍ ഞാനെന്റെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും’: വെല്ലുവിളിയുമായി ടോണി ചമ്മണി

ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് നാലു ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button