KeralaLatest NewsNews

കനത്ത മഴ: അച്ചന്‍ കോവിലാറില്‍ ജലനിരപ്പ് ഉയരുന്നു, പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷൻ

രാത്രിയില്‍ പെയ്ത മഴയില്‍ ആര്യങ്കാവ്, അച്ചന്‍കോവില്‍ വനമേഖലയില്‍ പത്തോളം സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി

കൊല്ലം: കനത്ത മഴയെത്തുടര്‍ന്ന് അച്ചന്‍കോവിലാറില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പ്രളയ  മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷൻ. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളില്‍ കേന്ദ്ര ജല കമ്മീഷന്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ മണിമല, പെരിയാര്‍, മീനച്ചില്‍, പമ്പ , മുവാറ്റുപുഴ, ഇത്തിക്കര, കല്ലട, പള്ളിക്കല്‍ നദികളിലും കൈവഴികളിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്.

read also: ‘നിനക്കെവിടെയാ ഗർഭപാത്രം? നീ ആണല്ലേ?’: ചോദ്യങ്ങൾക്കുള്ള മറുപടി എനിക്ക് ഗർഭം ധരിക്കാനാകും എന്നാണ്, നിവേദ് പറയുന്നു

കഴിഞ്ഞ ദിവസം രാത്രിയില്‍ പെയ്ത മഴയില്‍ ആര്യങ്കാവ്, അച്ചന്‍കോവില്‍ വനമേഖലയില്‍ പത്തോളം സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി. അച്ചന്‍കോവില്‍, ആമ്ബനാട്, പ്രിയ എസ്റ്റേറ്റ്, ചേനഗിരി, ആര്യങ്കാവ് എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. അച്ചന്‍കോവില്‍ ആറും കഴുതുരുട്ടി ആറും പലയിടങ്ങളിലും കരകവിഞ്ഞ് ഒഴുകുകയാണ്. കോടമ ഭാഗത്ത് ഉരുള്‍പൊട്ടിയതോടെ പാതയില്‍ മണ്ണും കല്ലും നിറഞ്ഞ് ഇതുവഴിയുള്ള ഗതാഗതം നിലച്ചു. ഇതോടെ ആദിവാസി മേഖലകൂടിയായ അച്ചന്‍കോവിലിലേക്കുള്ള ഏക പാത അടഞ്ഞിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button