Latest NewsNewsHill StationsIndia Tourism SpotsTravel

ഡിസംബര്‍ മാസത്തില്‍ സഞ്ചരിക്കാൻ പറ്റിയ ചില സ്ഥലങ്ങളെ പരിചയപ്പെടാം..

യാത്രകള്‍ എപ്പോഴും പുതിയ അനുഭവകള്‍ നല്‍കുന്നതാണ്. യാത്ര ചെയ്യുമ്പോള്‍ കിട്ടുന്ന ത്രില്‍ മറ്റൊന്നില്‍ നിന്നും കിട്ടില്ല. യാത്രകള്‍ തന്നെ പല തരത്തിലാണ് ചിലര്‍ യാത്ര ചെയ്യുന്നത് റിസോര്‍ട്ടുകളില്‍ തങ്ങാന്‍ വേണ്ടി മാത്രമായിരിക്കും. ചിലര്‍ ട്രെക്കിംഗ് ചെയ്യാനായിരിക്കും മറ്റ് ചിലര്‍ക്ക് സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാനായിരിക്കും ഇഷ്ടം എന്തിനായിരുന്നാലും യാത്ര അനിവാര്യമാണ്. എന്നാൽ ഡിസംബര്‍ മാസത്തില്‍ സഞ്ചരിക്കാൻ പറ്റിയ ചില സ്ഥലങ്ങളെക്കുറിച്ച് നമുക്ക് പരിചയപ്പെടാം..

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡ് തണുപ്പിന്റെ നാടാണെന്ന് പറയാം. മഞ്ഞുകാഴ്ച്ചകള്‍ കാണാന്‍ നിരവധിയിടങ്ങളുള്ള ഉത്തരാഖണ്ഡില്‍ ഏറ്റവും പ്രമുഖം ചോപ്തയെന്ന നാടാണ്. ഇന്ത്യയുടെ സ്വിറ്റ്‌സര്‍ലാന്‍ഡ് അഥവാ മിനി സ്വിറ്റ്‌സര്‍ലന്‍ഡ് എന്നറിയപ്പെടുന്ന ചോപ്ത സാഹസികപ്രേമികളുടെ പ്രിയ ഡെസ്റ്റിനേഷനാണ്. ഉത്തരാഖണ്ഡിലെ രുദ്രാപ്രയാഗ് ജില്ലയിലാണ് ചോപ്ത സ്ഥിതി ചെയ്യുന്നത്. കേദര്‍നാഥ് വന്യജീവി സങ്കേതത്തിന്റെ ഭാഗമായുളള ചെറിയ ഗ്രാമമാണ് ചോപ്ത.

Leh in Ladakh the far Norther part of India ( Temple )

ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുളള മാസങ്ങളില്‍ തുങ്കനാഥ് ക്ഷേത്രവും ചന്ത്രശിലയും മുഴുവനായും മഞ്ഞില്‍ കുളിക്കും. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ചോപ്ത സഞ്ചാരികള്‍ക്ക് മുന്നില്‍ തീര്‍ക്കുന്നത് വിസ്മയങ്ങളാണ്. സമുദ്രനിരപ്പില്‍ നിന്ന് 8,790 അടി മുകളിലാണ് ചോപ്ത സ്ഥിതി ചെയ്യുന്നത്. ചുറ്റും മലകള്‍ അതിര്‍ത്തി തീര്‍ക്കുന്ന ചോപ്തയില്‍ നിന്നു നോക്കിയാല്‍ ഹിമാലയന്‍ മലനിരകളെ കാണാൻ കഴിയും. അളകനന്ദയും ഭാഗീഥിയും ഒന്നിക്കുന്ന ദേവപ്രയാഗ്, അളകനന്ദയും മന്ദാകിനിയും ഒന്നിക്കുന്ന രുദ്രപ്രയാഗ്, അളകനന്ദയും പിന്താറും കൂടിച്ചേരുന്ന കര്‍ണപ്രയാഗ് എന്നിങ്ങനെ മൂന്ന് സംഗമസ്ഥാനങ്ങളിലൂടെയാണ് ചോപ്തയിലേക്കുള്ള യാത്ര.

ഗാര്‍വാലാ പഞ്ചായത്തിലൂടെ ഒരു ബൈക്കിലോ, ബസിലോ യാത്ര നടത്തിനോക്കിയാല്‍ അറിയാം ചോപ്തയുടെ സൗന്ദര്യം. ചോപ്തയിലെത്തിയാല്‍ അടരുകളായി വീഴുന്ന മഞ്ഞുതുളളികളാണ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. ശീതകാലങ്ങളില്‍ വഴികളും താഴ്വാരവുമെല്ലാം വെളള പഞ്ഞിപുതപ്പ് പുതച്ചതുപോലെയാവും. മലകളാവട്ടെ വെളളകല്ലില്‍ തീര്‍ത്ത മാലകള്‍ പോലെയും.

ട്രക്കിംഗില്‍ താല്പര്യമുളളവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് ചോപ്തയിലെ തുങ്കനാദിലുളള ചന്ദ്രശിലാ ട്രക്ക്. വനത്തിനും പുല്‍മേടിനുമിടയിലൂടെ ട്രക്കിംഗിനായി നിരവധി സ്ഥലങ്ങള്‍ ചോപ്തയിലുണ്ട്. ചന്ദ്രശില, തുങ്കനാഥ്, ദേവറിയാത്താല്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ട്രക്കിംഗ് കേന്ദ്രങ്ങള്‍. പക്ഷി നിരീക്ഷകരുടെ ഇഷ്ടസങ്കേതം കൂടിയാണ് ചോപ്ത.

കാശ്മീരിലെ സോന്‍മാര്‍ഗ്ഗിന് സമീപത്തുള്ള തജിവാസ് ഗ്ലേസിയര്‍ മഞ്ഞുകാലത്ത് സന്ദര്‍ശിച്ചിരിക്കേണ്ടയിടമാണ്. കാശ്മീരിലെ മഞ്ഞു വീഴ്ചയുടെ തുടക്കം ഇവിടെ നിന്നാണ്. സോന്‍മാര്‍ഗ്ഗില്‍ നിന്നും ഏഴ് കിലോമീറ്റര്‍ ദൂരം ട്രക്ക് ചെയ്തു വേണം ഇവിടെ എത്തിചേരാന്‍. ഡിസംബര്‍ മാസത്തില്‍ ഇന്ത്യയില്‍ ഏറ്റവും അധികം സഞ്ചാരികള്‍ എത്തിച്ചേരുന്ന മഞ്ഞുകാല വിനോദസഞ്ചാരകേന്ദ്രമാണ് ഹിമാചല്‍ പ്രദേശിലെ ഡല്‍ഹൗസി.

ഒരുപാട് പ്രത്യേകതകള്‍ ഉള്ളയിടമാണിത്. ബ്രിട്ടീഷ് പട്ടാളത്തിന്റെ ഹില്‍സ്റ്റേഷന്‍ കന്റോണ്‍മെന്റുകളിലൊന്നായിരുന്നു ഒരു കാലത്ത് ഇവിടം. പഞ്ചാബ്-ഹിമാചല്‍ ബോര്‍ഡറിലെ പത്താന്‍കോട്ട് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പ്രകൃതി സൗന്ദര്യം വാരിവിതറിയ വഴിയിലൂടെ 75 കിലോമീറ്റര്‍ സഞ്ചരിക്കണം ഇവിടെയെത്താന്‍. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 2036 മീറ്റര്‍ ഉയരത്തിലുളള ‘ചമ്പ’ ജില്ലയിലാണ് ഡല്‍ഹൗസി സ്ഥിതിചെയ്യുന്നത്.

Read Also:- തുടരെ പരാജയം, യുണൈറ്റഡ് ആരാധകർ പ്രതിഷേധത്തിലേക്ക്

തണുപ്പിന്റെ കാര്യത്തില്‍ ഒട്ടും കോംപ്രമൈസ് ഇല്ലാത്ത സ്ഥലമാണ് ഗാംഗ്‌ടോക്ക്. നേപ്പാളിനും ചൈനയ്ക്കും ഭൂട്ടാനും ഇടയിലായി ഇന്ത്യയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഇവിടം സിക്കിം പ്രദേശിന്റെ ഭാഗമാണ്. രാജ്യത്തെ ഒട്ടേറെ കൊടുമുടികളോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്നതിനാല്‍ ആര്‍ക്കും പ്രിയപ്പെട്ടതാവുന്ന ഇടമാണ് ഇവിടം. എല്ലാ വശവും പര്‍വ്വത നിരകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന സോംഗോ തടാകമാണ് മഞ്ഞുകാലത്ത് ഗാംടോക്കില്‍ ഏറ്റവും ആകര്‍ഷണീയമാകുന്നത്. സമുദ്രനിരപ്പില്‍ നിന്നും 12,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തടാകത്തെ സിക്കിമിലുള്ളവര്‍ ഏറെ വിശുദ്ധമായാണ് കണക്കാക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button