Latest NewsNewsIndiaCrime

ആന്ധ്രയിൽ മന്ത്രിയുടെ അകമ്പടി വാഹനമിടിച്ച്​ ​നിർമാണ തൊഴിലാളിയായ യുവാവ്​ മരിച്ചു

മാധവധാര ​ദേശീയപാതയിലായിരുന്നു അപകടം. നിർമാണ തൊഴിലാളിയായ സൂര്യനാരായണയാണ്​ അപകടത്തിൽ മരിച്ചത്

വിശാഖപട്ടണം: ആ​ന്ധ്രപ്രദേശിൽ മന്ത്രിയുടെ അകമ്പടി വാഹനമിടിച്ച്​ നിർമാണ തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം. ടൂറിസം മന്ത്രി മുട്ടംസെട്ടി ശ്രീനിവാസ റാവുവിന്‍റെ അകമ്പടി വാഹനമാണ്​ അപകടത്തിൽപ്പെട്ടത്.

Also Read : പെ​ട്രോ​ൾ പ​മ്പി​ൽ ജീ​വ​ന​ക്കാ​രന്റെ മു​ഖ​ത്തേക്ക് മു​ള​ക് പൊ​ടി എ​റി​ഞ്ഞ് മോഷണം

മാധവധാര ​ദേശീയപാതയിലായിരുന്നു അപകടം. നിർമാണ തൊഴിലാളിയായ സൂര്യനാരായണയാണ്​ അപകടത്തിൽ മരിച്ചത്. സൂര്യനാരായണൻ സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ മന്ത്രിയുടെ അകമ്പടി സേവിച്ച കാർ വന്നു ഇടിക്കുകയായിരുന്നു. അതിന് ശേഷം കാർ നിർത്താതെ പോയി.

യുവാവിന്റെ മരണത്തിൽ പ്രതിഷേധം ശക്തമായതോടെ ഇരയുടെ ബന്ധുക്കളും ട്രേഡ്​ യൂണിയൻ നേതാക്കളുമായി മന്ത്രി ചർച്ച നടത്തി. സൂര്യനാരായണയുടെ കുടുംബത്തിലെ ഒരാൾക്ക്​ ജോലിക്കും രണ്ടു മക്കൾക്കും അഞ്ചുലക്ഷം രൂപ വീതം നഷ്​ടപരിഹാരവും വാഗ്​ദാനം ചെയ്​തു. മന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ്​ പ്രതിഷേധം അവസാനിപ്പിച്ചത്​. മന്ത്രിയുടെ വീടിന്​ മുമ്പിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർ സ്​ഥലത്ത്​ സംഘർഷാവസ്​ഥ സൃഷ്ടിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button