Latest NewsNews

കോവിഡ് ചികിത്സയ്ക്ക് ഇനി ഗുളികയും: മോൾനുപിരവിറിന് രാജ്യത്ത് ഉടൻ അനുമതി ലഭിക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി : കോവിഡ് ബാധിച്ചവർക്ക് നൽകാനുള്ള ആന്റിവൈറൽ ​ഗുളിക മോൾനുപിരവിറിന് രാജ്യത്ത് ഉടൻ അടിയന്തിരാനുമതി ലഭിക്കുമെന്ന് റിപ്പോർട്ട്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലേക്ക് പ്രവേശിക്കാൻ സാധ്യതയുള്ള പ്രായപൂർത്തിയായവർക്ക് വേണ്ടി തയ്യാറാക്കിയ ഗുളികയാണിത്. മോൾനുപിരവിറിന് ഏതാനും ദിവസങ്ങൾക്കുള്ളിൽ അംഗീകാരം ലഭിക്കുമെന്നാണ് സൂചനയെന്ന് കോവിഡ് സ്ട്രാറ്റജി ഗ്രൂപ്പ് ചെയർമാൻ ഡോ. റാം വിശ്വകർമ അറിയിച്ചു.

അതേസമയം ഫൈസർ പുറത്തിറക്കുന്ന കോവിഡ് ഗുളികയായ പാക്‌സ്ലോവിഡിന് അനുമതി ലഭിക്കാൻ സമയമെടുക്കുമെന്നാണ് വിവരം. തീർത്തും വ്യത്യസ്തമായ രണ്ട് കോവിഡ് ഗുളികകൾക്കും നിലവിലെ സാഹചര്യത്തിൽ വളരെയധികം പ്രധാന്യമുണ്ട്. പാൻഡമിക്കിൽ നിന്നും എൻഡമിക്കിലേക്ക് കടക്കുമ്പോൾ വാക്‌സിനേഷനേക്കാൾ നിർണായകമാവുന്നത് ഗുളികകളായിരിക്കും. അതിനാൽ ആരോഗ്യമേഖലയിൽ മോൾനുപിരവിർ, പാക്‌സ്ലോവിഡ് മരുന്നുകൾ വഹിക്കുന്ന പങ്ക് ചെറുതല്ലെന്നും റാം വിശ്വകർമ പ്രതികരിച്ചു.

Read Also  :  കോവിഡ് മരണത്തിൽ കണക്കുകൾ വീണ്ടും തെറ്റുന്നു: പട്ടികയിലേക്ക് വീണ്ടും 15,000 അപേക്ഷകൾ

അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ റിഡ്ജ്ബാക് ബയോതെറാപ്യൂട്ടിക്സും മെർക് ഷാർപ് ആൻഡ് ഡോമും ചേർന്ന് വികസിപ്പിച്ചതാണ് മോൾനുപിരവിർ. ഈ ഗുളിക ശരീരത്തിൽ വൈറസ് പെരുകുന്നത് തടഞ്ഞ് രോഗതീവ്രത കുറയ്ക്കും. രോഗബാധയുടെ തുടക്കത്തിൽത്തന്നെ ഉപയോഗിക്കുന്നതാണ് ഏറെ ഫലപ്രദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button