Latest NewsNewsAutomobile

16 ഇലക്ട്രിക് വാഹനങ്ങൾ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

ദില്ലി: 2027ൽ എസ്‌യുവി, ലൈറ്റ് കൊമേഴ്‌സ്യൽ വാഹന വിഭാഗങ്ങളിലായി 16 ഇലക്ട്രിക് വാഹനങ്ങൾ വിപണിയിൽ എത്തിക്കാനൊരുങ്ങി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. പുതുതായി പ്രഖ്യാപിച്ച ഇലക്ട്രിക് വാഹനങ്ങളിൽ എട്ട് ബാറ്ററിയിൽ പ്രവർത്തിക്കുന്ന എസ്‌യുവികളും ഉണ്ടാകുമെന്നും മഹീന്ദ്ര അറിയിച്ചു. എസ്‌യുവിയിൽ, 2027 ഓടെ 13 പുതിയ ലോഞ്ചുകൾക്ക് ശ്രമിക്കുന്നതായും അതിൽ എട്ടെണ്ണം ഇലക്ട്രിക് ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

2027 ഓടെ മൊത്തം യുവി (യൂട്ടിലിറ്റി വാഹനങ്ങൾ) വോളിയത്തിന്റെ 20 ശതമാനമെങ്കിലും ഇലക്ട്രിക് വാഹനങ്ങളായിരിക്കുമെന്ന് കരുതുന്നതായും മഹീന്ദ്ര ആൻഡ് മഹീന്ദ്ര എക്‌സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് ജെജുരിക്കർ വ്യക്തമാക്കി. 2025-27 കാലയളവിൽ നാല് പുതിയ ഇ-എസ്‌യുവികളുമായികമ്പനി എത്തിയേക്കും. അതേസമയം, ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾ (എൽസിവി) സെഗ്‌മെന്‍റിലും 2027 ഓടെ എട്ട് ഇവി ലോഞ്ചുകൾ നടത്താനാണ് മഹീന്ദ്രയുടെ പദ്ധതി.

Read Also:- ചൂടുവെള്ളം സ്ഥിരമായി കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ..!

കമ്പനിക്ക് ഇവിയിൽ പദ്ധതികള്‍ ഉണ്ടെന്നും ഈ ഇലക്ട്രിക്കുകളിൽ ചിലത് പൂർണ്ണമായും പുതിയതായിരിക്കും എന്നും ബാക്കിയുള്ളത് നിലവിലുള്ള ഉൽപ്പന്നങ്ങള്‍ തന്നെയായിരിക്കുമെന്നും ജെജുരിക്കർ കൂട്ടിച്ചേർത്തു. EV-കളിൽ 3,000 കോടി രൂപ നിക്ഷേപിക്കാനുള്ള ഉദ്ദേശ്യം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 2027-ഓടെ ഇ-എസ്‌യുവികൾക്കായി പ്രത്യേകമായി ഒരു പുതിയ ബ്രാൻഡ് നാമം അവതരിപ്പിക്കാനും മഹീന്ദ്രയ്ക്ക് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിൽ, പ്രധാനമായും രണ്ട് ചെറുകിട വാണിജ്യ വാഹനങ്ങളും കാറുകളും ഉൾപ്പെടുന്നതാണ് മഹീന്ദ്രയുടെ ഇലക്ട്രിക് വാഹന ശ്രേണി.

shortlink

Related Articles

Post Your Comments

Related Articles


Back to top button