ErnakulamLatest NewsKeralaNattuvarthaNews

‘പാവാട ഇട്ടോണ്ട് ഓടാൻ വല്യ ബുദ്ധിമുട്ടാ’: ആൺ, പെൺ വ്യത്യാസമില്ലാത്ത യൂണിഫോമിലെ തുല്യതയ്ക്ക് കൈയ്യടിച്ച് മഞ്ജു വാര്യർ

കൊച്ചി: ആണിനും പെണ്ണിനും ഒരേ യൂണിഫോം നടപ്പിലാക്കിയ എറണാകുളത്തെ വളയൻചിറങ്ങര എല്‍.പി സ്‌കൂളിന് കൈയ്യടിച്ച് നടി മഞ്ജു വാര്യർ. ആൺകുട്ടികൾക്കൊപ്പം പെൺകുട്ടികൾക്കും ത്രീ ഫോർത്ത് ആക്കിയ തീരുമാനം അഭിനന്ദാർഹമാണെന്ന് മഞ്ജു മനോരമ ഓൺലൈനോട് വ്യക്തമാക്കി. മുട്ടിനു താഴെവരെയോ കാൽപാദംവരെയോ എത്തുന്ന പാവാടയുമായി ഒരു കുട്ടിക്ക് ഓടാനാകുമോയെന്നാണ് നടി ചോദിക്കുന്നത്.

പാവാട ഇട്ടുകൊണ്ട് സ്പോർട്സിൽ പങ്കെടുക്കാനും ബസിനു പിന്നാലെ ഓടാനും പെൺകുട്ടികൾക്ക് മടിയാണെന്ന് മഞ്ജു പറയുന്നു. ത്രീ ഫോർത്ത് ജെൻഡർ ന്യൂട്രൽ യൂണിഫോം എന്ന ആശയം കേരളത്തിലും സജീവമാകുന്നത് സന്തോഷകരമായ കാര്യമാണെന്നും ആൺ, പെൺ വ്യത്യാസമില്ലാത്ത കാലത്തിലേക്കുള്ള യാത്രയിലാണ് ഓരോരുത്തരുമെന്നും നടി വ്യക്തമാക്കുന്നു.

Also Read:ഒന്നാം സമ്മാനം 40 ലക്ഷം, രണ്ടാം സമ്മാനം 20 ലക്ഷം: ഈ ചെറിയ ജോലിക്ക് ആർ.ബി.ഐയുടെ വക പാരിതോഷികം !

സ്‌കൂള്‍ പി.ടി.ഐയുടെയും രക്ഷിതാക്കളുടെയും യുക്തിപൂര്‍വ്വവും അവസരോചിതമായ ഇടപെടല്‍ മൂലമാണ് പെൺകുട്ടികളുടെ ചലനങ്ങൾക്ക് തടസ്സം നിൽക്കുന്ന യൂണിഫോം രീതി ഈ സ്കൂളിൽ വേണ്ടെന്ന തീരുമാനം ഈ സ്കൂൾ എടുക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് അസൗകര്യപ്രദമായ യൂണിഫോം രീതികൾ കായികയിനങ്ങളിൽ നിന്ന് ചിലരെയെങ്കിലും പിന്നോട്ടു വലിച്ചിരുന്നു. പാവാട പാറുമെന്ന പേടികൊണ്ട് കഴിവുള്ള ഒരു കുട്ടി പോലും അവരുടെ കഴിവ് പ്രദർശിപ്പിക്കാനാവാതെ തഴയപ്പെടരുത് എന്ന ഒരൊറ്റ കാരണമാണ് സ്കൂളിനെയൊന്നാകെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത്.

2019 വരെ പാവാടയായിരുന്നു പെൺകുട്ടികളുടെ വേഷം. എന്നാൽ ഇതേ വർഷത്തെ കായികമത്സരവും പെൺകുട്ടികൾ നേരിട്ട ചില ബുദ്ധിമുട്ടുകളുമാണ് ഈ ചരിത്രപരമായ തീരുമാനമെടുക്കാൻ സ്കൂളിനെ പ്രേരിപ്പിച്ചത്. ഇപ്പോൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ത്രീഫോർത്തും ഷർട്ടുമാണ് ഇവിടെ വേഷം.

shortlink

Related Articles

Post Your Comments

Related Articles


Back to top button