KeralaMollywoodLatest NewsNewsEntertainment

വിവാദങ്ങൾ അവസാനിച്ചു: മരയ്ക്കാർ തിയറ്ററുകളിലേയ്ക്ക്

90 കോടിയോളം മുതല്‍മുടക്കിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം’ തിയറ്ററുകളിലേയ്ക്ക്. തിയറ്റർ ഉടമകളും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ള വിവാദങ്ങൾ അവസാനിച്ചു. ഡിസംബർ 2 നു ചിത്രം പ്രദർശനത്തിന് എത്തും. നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വിട്ടുവീഴ്ച ചെയ്തെന്നു മന്ത്രി പറഞ്ഞു. മിനിമം ഗ്യാരണ്ടി എന്ന നിബന്ധന നിർമ്മാതാവ് വേണ്ടന്ന് വച്ചു. ചിത്രത്തിന്റെ റിലീസിന് മുൻപ് തിയറ്ററുകളിൽ സീറ്റിങ് കപ്പാസിറ്റി കൂട്ടുമെന്നും റിപ്പോർട്ട്.

read also: 25 കാരൻ അബോധാവസ്ഥയില്‍ സെമിത്തേരിയില്‍, തോളില്‍ ചുമന്ന് ഓട്ടോയില്‍ കയറ്റി വനിതാ എസ്.ഐ: കയ്യടിയുമായി സോഷ്യല്‍ മീഡിയ

  ചർച്ചകൾ പരാജപ്പെട്ട സമയത്ത് മരക്കാര്‍ ഒടിടി റിലീസ് ആയിരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. 90 കോടിയോളം മുതല്‍മുടക്കിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ബജറ്റാണിത്. ആമസോണ്‍ പ്രൈം വീഡിയോ നല്‍കിയത് 90 കോടി രൂപയ്ക്ക് മുകളിലെന്ന് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. . 90- 100 കോടി രൂപയ്ക്ക് ഇടയില്‍ ചിത്രത്തിനു ലഭിച്ചെന്നാണ് വിവരം.

സുപ്രധാന നായിക വേഷങ്ങളിൽ കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ തുടങ്ങിയവരാണ് എത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് നിർമ്മാണം. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ സാബു സിറിളിന്റെ നേതൃത്വത്തിൽ വൻ സജ്ജീകരണങ്ങളാണ് ചിത്രത്തിനായി അണിയിച്ചൊരുക്കിയത്. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാര്‍-അറബിക്കടലിന്റെ സിംഹം’.

shortlink

Related Articles

Post Your Comments

Related Articles


Back to top button