ThiruvananthapuramNattuvarthaLatest NewsKeralaNews

നാസിലയുടെ കൊലപാതകം: രാത്രിയിൽ ഭർത്താവ് മയക്കുമരുന്ന് കലര്‍ന്ന മിഠായി നല്‍കിയ ശേഷം

അടുത്ത് ഉറങ്ങിക്കിടന്ന മകൾ ഉമ്മ കൊല്ലപ്പെട്ട വിവരം അറിഞ്ഞില്ല

തിരുവനന്തപുരം: ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാലോട് പെരിങ്ങമല പറങ്കിമാംവിള നൗഫര്‍ മന്‍സിലില്‍ നാസില ബീഗം (42) ആണ് കഴിഞ്ഞ ദിവസം രാത്രി കൊല്ലപ്പെട്ടത്. നാസിലയുടെ കുടുംബവീട്ടില്‍ വച്ചായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് അബ്ദുള്‍ റഹീം രക്ഷപെട്ടു.

കൊലപാതകത്തിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്. രാത്രി നാസിലയ്ക്ക് ഒപ്പം ഉറങ്ങിക്കിടന്ന മകൾ ഉമ്മ കൊല്ലപ്പെട്ടത് അറിഞ്ഞിരുന്നില്ല. വ്യാഴാഴ്ച രാവിലെ ഏഴുമണിക്ക് നാസിലയുടെ ഉമ്മ കിടപ്പുമുറിയുടെ കതക് തുറന്ന് നോക്കിയപ്പോളാണ് യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചു. പാലോട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, 13 വയസുകാരിയായ മകള്‍ നാസിലയുടെ അടുത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന. രാവിലെ നാസിലയുടെ ഉമ്മ കുട്ടിയെ വിളിച്ചുണര്‍ത്തുകയായിരുന്നു.

read also: കോവിഡ് പ്രതിരോധം: ബൂസ്റ്റർ ഡോസിന് അർഹതയുള്ളവർ എത്രയും വേഗം കുത്തിവെയ്‌പ്പെടുക്കണമെന്ന് യുഎഇ

നാസിലക്ക് മയക്കുമരുന്നു നൽകിയിരുന്നതായി സൂചന. ബുധനാഴ്ച രാത്രി റഹിം മകള്‍ക്കും ഭാര്യയ്ക്കും മിഠായി നല്‍കിയതായി പറയുന്നുണ്ട്. ഇതില്‍ മയക്കുമരുന്ന് കലര്‍ത്തിയെന്നാണ് സൂചന. കാരണം അടുത്ത മുറിയിലുണ്ടായിരുന്ന നാസിലയുടെ മാതാപിതാക്കളും കൊലപാതകത്തെക്കുറിച്ചു അറിഞ്ഞില്ല. നിലവിളിയോ മറ്റു ശബ്ദമോ അവർ കേട്ടിരുന്നില്ല. അതുകൊണ്ട് തന്നെ നാസില മയങ്ങികിടക്കുമ്ബോളാണ് കൊലപാതകം നടത്തിയതെന്നാണ് നിഗമനം. നാസിലയുടെ കഴുത്തിന്റെ ഇടതുവശത്തും നെഞ്ചിലും കുത്തേറ്റ മുറിവുകളുണ്ട്. നെഞ്ചിലേറ്റ കുത്താണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം.

തിരുവനന്തപുരം ചാക്ക ഐ.ടി.ഐ.യിലെ ക്ലാര്‍ക്ക് ആണ് അബ്ദുള്‍ റഹീം. അമിത മദ്യപാനത്തെ തുടർന്ന് രണ്ട് വര്‍ഷമായി ഇയാൾ ചികിത്സയിലായിരുന്നു. സംഭവത്തില്‍ ഒളിവിൽ കഴിയുന്ന ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് പാലോട് സിഐ.യുടെ നേതൃത്വത്തിലെ അന്വേഷണ സംഘം.

shortlink

Related Articles

Post Your Comments

Related Articles


Back to top button