Latest NewsCricketNews

കണക്ക് തീർത്ത് ന്യൂസിലാൻഡ്: ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് തകർത്ത് കന്നി ഫൈനലിലേക്ക്

രണ്ടാം സെമിയിൽ ഓസ്ട്രേലിയ പാകിസ്ഥാനെ നേരിടും

അബുദാബി: ട്വെന്റി 20 ലോകകപ്പിന്റെ ആദ്യ സെമിയിൽ ഏകദിന ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ന്യൂസിലാൻഡ് ഫൈനലിൽ. രണ്ട് വര്‍ഷം മുമ്പ് ഏകദിന ലോകകപ്പ് ഫൈനലില്‍ ദൗർഭാഗ്യമായ വിവാദ പരാജയത്തിന്റെ പക വീട്ടിയാണ് കീവീസിന്റെ കന്നി ലോകകപ്പ് ഫൈനൽ പ്രവേശം.

സ്കോര്‍: ഇംഗ്ലണ്ട് 20 ഓവറില്‍ 166-4, ന്യൂസിലന്‍ഡ് 19 ഓവറില്‍ 167-5

Also Read:വലതുകാൽ വെച്ച് കയറുന്നതിന് പിന്നിലെ സവിശേഷത

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മൊയീന്‍ അലിയുടെ അര്‍ധസെഞ്ചുറി മികവിലാണ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തത്. 51 റണ്‍സെടുത്ത മൊയീന്‍ അലിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ഡേവിഡ് മലന്‍(30 പന്തില്‍ 41), ജോസ് ബട്‌ലര്‍(24 പന്തില്‍ 29) ലിവിംഗ്‌സ്റ്റ്‍(10 പന്തില്‍ 17) എന്നിവരും ഇംഗ്ലണ്ട് ബാറ്റിംഗ് നിരയിൽ തിളങ്ങി.

ന്യൂസിലാൻഡിനായി ഇഷ് സോധിയും ജിമ്മി നീഷാമും ടിം സൗത്തിയും ഓരോ വിക്കറ്റെടുത്തു.

ആവേശകരമായിരുന്നു കീവീസിന്റെ വിജയ നിമിഷങ്ങൾ. അവസാന നാലോവറില്‍ 57 റണ്‍സ് ജയിക്കാൻ വേണ്ടിയിരുന്ന ന്യൂസിലന്‍ഡിനായി ആദ്യം ജിമ്മി നീഷാമും അവസാനം ഡാരില്‍ മിച്ചലും നടത്തിയ തകർപ്പൻ ബാറ്റിംഗ് പ്രകടനം 19ആം ഓവറിൽ അവരെ വിജയത്തിലെത്തിച്ചു. 47 പന്തില്‍ പുറത്താകാതെ 72 റണ്‍സടിച്ച മിച്ചലാണ് ന്യൂസിലന്‍ഡിന്‍റെ ടോപ് സ്കോറര്‍. ജിമ്മി നീഷാം 11 പന്തില്‍ 27 റണ്‍സടിച്ച് വിജയത്തിലേക്കുള്ള ആത്മവിശ്വാസത്തിന്റെ പാത വെട്ടിത്തുറന്നു.

നേരത്തെ ആദ്യ ഓവറില്‍ തന്നെ മാര്‍ട്ടിന്‍ ഗപ്ടിലും(4), മൂന്നാം ഓവറില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും(5) മടങ്ങിയതോടെ പതറിയ ന്യൂസിലാഡിനെ ഡെവോണ്‍ കോണ്‍വെയും(38 പന്തില്‍ 46), ഡാരില്‍ മിച്ചലും ചേര്‍ന്നാണ് പോരാട്ട വഴിയിലേക്ക് എത്തിച്ചത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 82 റൺസ് ചേർത്തത് കിവീസ് വിജയത്തിന്റെ അടിത്തറയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button