KannurLatest NewsKeralaNattuvarthaNews

ചു​രി​ദാർ​ ഓ​ർ​ഡ​ർ ചെ​യ്​​ത​ യു​വ​തി​യ്ക്ക് ഒ​രു​ല​ക്ഷം രൂ​പ നഷ്ടമായി: തട്ടിപ്പിന് പിന്നിൽ ബംഗാൾ സ്വദേശികൾ

പ​ണം പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​രു​ടെ അ​ക്കൗ​ണ്ടി​ലാ​ണ് എ​ത്തി​യ​തെ​ന്ന് തെ​ളി​ഞ്ഞു

ശ്രീ​ക​ണ്ഠ​പു​രം: ഓ​ണ്‍ലൈ​നി​ൽ 299 രൂ​പ​യു​ടെ ചു​രി​ദാ​ര്‍ ടോ​പ് ഓ​ർ​ഡ​ർ ചെ​യ്​​ത​ യു​വ​തി​യു​ടെ ഒ​രു​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​തിന് പിന്നിൽ പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളാ​ണെ​ന്ന് പൊലീസ്. കൂ​ട്ടും​മു​ഖം എ​ള്ള​രി​ഞ്ഞി​യി​ലെ പ്രാ​ട്ടൂ​ല്‍ പ്രി​യേ​ഷിന്റെ ഭാ​ര്യ ചെ​ല്ല​ട്ട​ന്‍വീ​ട്ടി​ല്‍ ര​ജ​ന​യു​ടെ പ​ണ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ത​ട്ടി​യെ​ടു​ത്ത​ത്.

Read Also :വൻ തുക ബാങ്ക് വായ്പ ശ​രി​യാ​ക്കി​ത്ത​രാ​മെ​ന്ന് വാ​ഗ്ദാനം നൽകി 10.60 ലക്ഷം തട്ടിയെടുത്തു : മൂന്നുപേര്‍ക്കെതിരെ കേസ്

ത​ളി​പ്പ​റ​മ്പ് ഡി​വൈ.​എ​സ്.​പി ടി.​കെ. ര​ത്‌​ന​കു​മാ​റിന്റെ മേ​ല്‍നോ​ട്ട​ത്തി​ല്‍ ശ്രീ​ക​ണ്ഠ​പു​രം എ​സ്.​ഐ സു​ബീ​ഷ്‌​മോ​ന്‍ ആണ് അന്വേഷണം ന​ട​ത്തി​യത്. അ​ന്വേ​ഷ​ണ​ത്തി​ൽ പ​ണം പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​രു​ടെ അ​ക്കൗ​ണ്ടി​ലാ​ണ് എ​ത്തി​യ​തെ​ന്ന് തെ​ളി​ഞ്ഞു. ഇ​വ​രു​ടെ ഫോ​ണ്‍ ന​മ്പ​റും മേ​ല്‍വി​ലാ​സ​വും പൊ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. മൊ​ബൈ​ല്‍ ഫോ​ണ്‍ സിം ​എ​ടു​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച വി​ലാ​സ​മാ​ണ് പൊ​ലീ​സി​ന് ല​ഭി​ച്ചിരിക്കുന്ന​ത്. എ​ന്നാ​ല്‍, ഈ ​വി​ലാ​സം യ​ഥാ​ർ​ഥ​മാ​ണോ​യെ​ന്ന ​കാര്യത്തിൽ സം​ശ​യ​മുണ്ട്. കേ​സ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘ​ത്തെ പ​ശ്ചി​മ​ബം​ഗാ​ളി​ലേ​ക്ക് അ​യ​ക്കാ​നും പദ്ധതിയുണ്ട്.

അ​തേ​സ​മ​യം, കേരള​ത്തിന്റെ പ​ല ഭാ​ഗ​ത്തും ഇ​തേ​സം​ഘം സ​മാ​ന ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് ലഭിക്കുന്ന വിവരം. സി​ലൂ​റി ഫാ​ഷ​ൻ എ​ന്ന സ്ഥാ​പ​ന​ത്തിന്റെ അ​ക്കൗ​ണ്ടി​ലേ​ക്ക് 299 രൂ​പ അ​യ​ച്ചി​ട്ടും ചു​രി​ദാ​ർ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ര​ജ​ന ഫോ​ണി​ൽ വി​ളി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ക​മ്പ​നി​ക്കാ​ർ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് സ​ന്ദേ​ശ​മ​യ​ക്കു​ക​യും ഒ.​ടി.​പി ന​മ്പ​ർ പ​റ​ഞ്ഞു കൊ​ടു​ക്കു​ക​യും ചെ​യ്ത​പ്പോ​ഴാ​ണ് യു​വ​തി​യു​ടെ എ​സ്.​ബി.​ഐ അ​ക്കൗ​ണ്ടി​ൽ നി​ന്ന് 1,00,299 രൂ​പ ന​ഷ്​​ട​പ്പെട്ടത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button