തിരുവനന്തപുരം: ഇന്ധനവില വർധനവിനെതിരെ പ്രതിഷേധം ശക്തമാക്കിയ കോൺഗ്രസ് എം എൽ എ മാർ ഇന്ന് നിയമസഭയിലെത്തിയത് സൈക്കിൾ ഓടിച്ച്. എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് സൈക്കിള്‍ ചവിട്ടിയാണ് പ്രതിപക്ഷം പ്രതിഷേധവുമായി നിയമസഭയില്‍ എത്തിയത്. ഈ പ്രതിഷേധം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതി ഭീകരതയ്‌ക്കെതിരെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
Also Read:എ.സി.ആര്‍. ലാബുകളില്‍ വിവിധ തസ്തികകളില്‍ അവസരം: ഇപ്പോൾ അപേക്ഷിക്കാം
ഇന്ധനവിലയിൽ വരുന്ന മാറ്റത്തിനെതിരെ സമരം വ്യാപകമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സംഭവത്തിൽ ഇന്ന് അടിയന്തര പ്രമേയം അവതരിപ്പിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. കെ ബാബുവായിരിക്കും അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കുക. എന്നാൽ വിലയിൽ യാതൊരു കുറവും വരുത്തില്ലെന്നാണ് കേരള സർക്കാരിന്റെ മറുപടി.
അതേസമയം, സൈക്കിൾ ഓടിച്ചു വരുന്ന നേതാക്കളെ ട്രോളിയും വിമർശിച്ചും സോഷ്യൽ മീഡിയ രംഗത്തെത്തിയിട്ടുണ്ട് എന്നും ചെയ്താൽ ആരോഗ്യത്തിന് നല്ലതാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
Post Your Comments