KannurKeralaNattuvarthaLatest NewsNews

പെന്‍ഷന്‍ തുക വായ്​പയിൽ വകയിരുത്തി : വയോധികയുടെ പരാതിയിൽ ബാങ്ക് മാനേജര്‍ക്കെതിരെ കേസ്

വയോധികയുടെ അ​നു​വാ​ദ​മി​ല്ലാ​തെ പെൻഷൻ കു​ടി​ശ്ശി​ക​യാ​യ കാ​ര്‍ഷി​ക ലോ​ണി​ല്‍ വ​ക​യി​രു​ത്തുകയായിരുന്നു

കേ​ള​കം: വ​യോ​ധി​ക​യു​ടെ പെ​ന്‍ഷ​ന്‍ തു​ക വായ്​പയിൽ വകയിരുത്തിയ സം​ഭ​വ​ത്തി​ല്‍ ബാ​ങ്ക് മാ​നേ​ജ​ര്‍ക്കെ​തി​രെ കേ​സെ​ടു​ത്തു. ഗ്രാ​മീ​ണ്‍ ബാ​ങ്ക് കേ​ള​കം ശാ​ഖ മാ​നേ​ജ​ര്‍ക്കെ​തി​രെ​യാ​ണ് കോ​ട​തി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. വയോധികയുടെ അ​നു​വാ​ദ​മി​ല്ലാ​തെ പെൻഷൻ കു​ടി​ശ്ശി​ക​യാ​യ കാ​ര്‍ഷി​ക ലോ​ണി​ല്‍ വ​ക​യി​രു​ത്തുകയായിരുന്നു.

Read Also: പെ​ട്രോ​ൾ പ​മ്പി​ൽ ജീ​വ​ന​ക്കാ​രന്റെ മു​ഖ​ത്തേക്ക് മു​ള​ക് പൊ​ടി എ​റി​ഞ്ഞ് മോഷണം

ആ​ഗ​സ്​​റ്റ്​ 11-ന്​ ​ആ​ണ് കേസിനാസ്പദമായ സം​ഭ​വം. കേ​ള​കം സ്വ​ദേ​ശി​നി മു​ള​ക്കെ​ക്കു​ടി ര​ത്‌​ന​മ്മ​യാണ് പരാതിക്കാരി. ര​ത്‌​ന​മ്മയ്ക്ക് വാ​ർ​ധ​ക്യ പെ​ന്‍ഷ​നായി ല​ഭി​ച്ച വ​ക​യി​ല്‍ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന തു​ക​യി​ല്‍ നി​ന്ന്​ കാ​ര്‍ഷി​ക ലോ​ണിന്റെ കു​ടി​ശ്ശി​ക​യാ​യി അ​ട​ക്കാ​നു​ള്ള 17,000 രൂ​പ മാ​നേ​ജ​ര്‍ അ​വ​രു​ടെ സ​മ്മ​ത​മോ അ​റി​വോ ഇ​ല്ലാ​തെ ബാ​ങ്ക് ലോ​ണി​ല്‍ വ​ര​വു ​വെ​ച്ച​താ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ഗ്രാ​മീ​ണ്‍ ബാ​ങ്ക് കേ​ള​കം ശാ​ഖ മാ​നേ​ജ​ര്‍ സു​ധ ല​ത​ക്കെ​തി​രെ​യാ​ണ് കേ​ള​കം പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ ര​ത്‌​ന​മ്മ കോ​ട​തി​യി​ൽ പ​രാ​തി ന​ല്‍കി​യ​തിന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​ട​തി കേ​ള​കം പൊ​ലീ​സി​നോ​ട് കേ​സെ​ടു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button