COVID 19Latest NewsNewsInternationalUK

വളർത്ത് നായക്ക് കൊവിഡ്: ആശങ്ക

ലണ്ടൻ: ഇംഗ്ലണ്ടിൽ വളർത്ത് നായക്ക് കൊവിഡ് സ്ഥിരീകരിച്ചു. വേയ്ബ്രിജിലെ മൃഗരോഗനിർണയ ലാബിലാണ് നായക്ക് രോഗബാധ സ്ഥിരീകരിച്ചത്. നവംബർ 3ന് രോഗബാധ സ്ഥിരീകരിച്ച നായ ഇപ്പോൾ ചികിത്സയിലാണ്.

Also Read:കണക്ക് തീർത്ത് ന്യൂസിലാൻഡ്: ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് തകർത്ത് കന്നി ഫൈനലിലേക്ക്

നായക്ക് അതിന്റെ ഉടമസ്ഥരിൽ നിന്നാണ് രോഗബാധയുണ്ടായത്. നായയിൽ നിന്ന് മറ്റ് മനുഷ്യരിലേക്കോ വളർത്ത് മൃഗങ്ങളിലേക്കോ രോഗബാധ പടർന്നതായി തെളിവില്ല. എന്നാലും വളർത്ത് നായക്ക് രോഗബാധ ഉണ്ടായ സംഭവം ആശങ്കയുണ്ടാക്കുന്നു.

അതേസമയം മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടർന്നതായി ഇതുവരെ സ്ഥിരീകരണമൊന്നും ഇല്ലെന്നും അതിനാൽ തന്നെ നിലവിൽ ആശങ്കയ്ക്ക് വകയില്ലെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. രോഗം ബാധിച്ച നായ സുഖപ്പെട്ട് വരുന്നത് മൃഗങ്ങളിൽ രോഗബാധ അത്രത്തോളം മാരകമാകില്ല എന്നതിന് തെളിവാണ്. സാധാരണ ഗതിയിൽ മൃഗങ്ങളിൽ ഇത്തരം രോഗബാധ മാരകമാകില്ലെന്നും ചെറിയ ലക്ഷണങ്ങളോടെ അവസാനിക്കുമെന്നും വെറ്ററിനറി ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button