MalappuramKeralaNattuvarthaLatest NewsNews

മലപ്പുറത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് അപകടം : 15 വിദ്യാര്‍ഥികള്‍ക്കും ഡ്രൈവർക്കും പരുക്ക്

തിരുനാവായ നാവാമുകന്ദ ഹയർ സെക്കൻഡറി സ്‌കൂളിലെ ബസ് ആണ് അപകടത്തിൽ പെട്ടത്

മലപ്പുറം: മലപ്പുറത്ത് സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. തിരുനാവായയിലാണ് സംഭവം. അപകടത്തില്‍ 15 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ട് കുട്ടികളുടെയും ഡ്രൈവറുടെയും പരിക്ക് ഗുരുതരമാണെന്നാണ് വിവരം.

തിരുനാവായ നാവാമുകന്ദ ഹയർ സെക്കൻഡറി സ്‌കൂളിലെ ബസ് ആണ് അപകടത്തിൽ പെട്ടത്. വ്യാഴാഴ്‌ച ഉച്ചയ്‌ക്ക്‌ 1.15 ഓടെയാണ് അപകടം. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.

Read Also: ഫേസ്ബുക്കിൽ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍കു​ട്ടി​യെ കാ​ണാനെത്തിയ യുവാവിനെ മർദിച്ച് സ്വർണവും പണവും തട്ടി: ഒരാള്‍ അറസ്​റ്റില്‍

സംസ്‌കൃത സർവകലാശാല റോഡിലെ താഴത്തറ ഇറക്കത്തിൽ നിയന്ത്രണം വിട്ട ബസ്‌ ഭാരതപ്പുഴയിലേക്ക് നീങ്ങാനുള്ള സാധ്യത മുന്നിൽ കണ്ട ഡ്രൈവർ റോഡരികിലെ മരത്തിലേക്ക് ഇടിപ്പിച്ച് നിർത്തിയതിനാലാണ് വൻദുരന്തം ഒഴിവായത്.

അപകടത്തിൽ സാരമായി പരിക്കേറ്റ ഡ്രൈവർ ബാഹുലേയൻ (56), വിദ്യാർഥി ഫാത്തിമ സഫ (13) എന്നിവരെ കോട്ടക്കൽ അൽമാസ് ആശുപത്രിയിലും റാനിയ (10), ഷീബ (13), ഫാത്തിമ മുഫീദ (11), ഫാത്തിമ റിഫ (13), അതുല്യ (13), ശ്രീഹരി (10), ജിൻഷാദ് (13), ഷഹൽ (10), ഫിദ ഫാത്തിമ (10), മുഫീദ (13), എന്നിവരെ കോട്ടക്കൽ മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button