KeralaLatest NewsNewsIndia

ലൈംഗികാതിക്രമം: പരാതി നൽകിയാൽ ജോലി ഇല്ലാതാക്കുമെന്ന് ഭീഷണി, കടന്നുപിടിക്കുന്ന വീഡിയോ പുറത്തുവിട്ട് യുവതി, അറസ്റ്റ്

ലക്‌നൗ: യുവതിയ്ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ അണ്ടർ സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ സെക്ഷൻ ഇൻചാർജായ ഇച്ഛാറാം യാദവാണ് പിടിയിലായിരിക്കുന്നത്. ഇയാൾ ഓഫീസിൽവച്ച് കടന്നുപിടിക്കുന്നതിന്റെ ദൃശ്യങ്ങൾ പരാതിക്കാരി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ്.

Also Read : മരംമുറിക്കാനുള്ള തീരുമാനം ഉദ്യോഗസ്ഥ യോഗത്തില്‍ എടുത്തിട്ടുണ്ടെങ്കില്‍ അത് തെറ്റ്: റോഷി അഗസ്റ്റിൻ

2018 മുതൽ ഇയാൾ തന്നെ നിരന്തരം ലൈംഗികമായി ഉപദ്രവിക്കാറുണ്ടായിരുന്നു വെന്നാണ് യുവതിയുടെ പരാതി. ഉപദ്രവം സഹിക്ക വയ്യാതെ വീഡിയോയെടുത്ത് സമൂഹ്യ മാധ്യമങ്ങളിൽ ഇടുകയായിരുന്നു. യുവതിയുടെ അടുത്തെത്തി ശരീരത്തിൽ കയറിപിടിക്കുന്നതും, യുവതി ഇയാളെ തള്ളിമാറ്റുന്നതുമാണ് വീഡിയോയിലുള്ളത്. വീഡിയോ സഹിതമാണ് യുവതി ഹുസൈൻഗഞ്ച് പൊലീസ് സ്‌റ്റേഷനിലും പരാതി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button