Latest NewsKeralaNews

‘കോടിയേരി വീണ്ടും അമരത്തേക്ക്’: പാർട്ടിക്കും മുന്നേ പ്രഖ്യാപനം നടത്തി ഷാഹിദ കമാൽ

തിരുവനന്തപുരം: ലഹരിമരുന്ന് കേസിൽ മകൻ ബിനീഷ് അറസ്റ്റിലായതോടെ പാർട്ടി സ്ഥാനം ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് തിരികെയെത്തുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി കോടിയേരി ഇന്ന് ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമ തീരുമാനമെടുക്കുന്നതിനു മുന്നേ പ്രഖ്യാപനം നടത്തി വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍.

Also Read:പഞ്ചസാരയിൽ മായമുണ്ടോ എന്ന് എങ്ങനെ അറിയാം: ഇതാ ഒരു എളുപ്പുവഴി

കോടിയേരി തിരികെവരുമെന്ന പാര്‍ട്ടി പ്രഖ്യാപനത്തിന് മുൻപാണ് ഷാഹിദ കമാല്‍ അദ്ദേഹത്തിന് അഭിനന്ദനവുമായി രംഗത്ത് വന്നത്. ‘അഭിവാദ്യങ്ങൾ പ്രിയ സഖാവേ’ എന്ന കുറിപ്പോടെ ഷാഹിദ കമാല്‍ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ, ‘വീണ്ടും പ്രസ്ഥാനത്തിന്റെ അമരത്തേയ്ക്ക്’ എന്ന് എഴുതിയ കോടിയേരി ബാലകൃഷ്ണന്റെ പോസ്റ്ററും ചേർത്തിട്ടുണ്ട്.

അതേസമയം കോടിയേരി ബാലകൃഷ്ണന്റെ മടങ്ങിവരവ് സംബന്ധിച്ച തീരുമാനം ഇന്ന് നടക്കുന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഉണ്ടായേക്കും. 2020 നവംബർ 13നാണ് കോടിയേരി ബാലകൃഷ്ണൻ പദവി ഒഴിഞ്ഞത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പദവി ഒഴിഞ്ഞത്. ആരോഗ്യപ്രശ്നങ്ങള്‍ക്ക് പുറമേ, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതുമാണ് അവധിയില്‍ പ്രവേശിക്കാന്‍ കാരണമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button