KeralaLatest NewsNews

ഇതിൽ വനിതകൾ എവിടെ?: രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മണവാട്ടി ബീവി വിമന്‍സ് കോളേജ് ഉദ്ഘാടന പോസ്റ്റിനെ ട്രോളി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം : വേദിയിലും സദസിലും ഒരു വനിത പോലുമില്ലാതെ വനിതാ കോളേജ് ഉദ്ഘാടനം ചെയ്ത കോൺഗ്രസ് എം പി രാജ്‌മോഹന്‍ ഉണ്ണിത്താനെ ട്രോളി സോഷ്യല്‍ മീഡിയ. കാസര്‍ഗോഡ് പൊയ്യത്തബയില്‍ മണവാട്ടി ബീവി വിമന്‍സ് കോളേജ് ഉദ്ഘാടനമാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നിര്‍വഹിച്ചത്. ഉദ്ഘാടനത്തിന്റെ ചിത്രവും ഉണ്ണിത്താന്‍ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ഇതോടെയാണ് ചിത്രത്തിനെ പരിഹസിച്ച് നിരവധി പേർ രംഗത്തെത്തിയത്.

Read Also  :  പന്തീരങ്കാവ് യു.എ.പി.എ കേസ് : സി.പി.ഐ.എം ഏരിയ സമ്മേളനത്തില്‍ സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

വനിതാ കോളേജ് ഉദ്ഘാടനത്തിന് വേദിയിലും സദസിലും ഒരു വനിതപോലുമില്ലേ എന്ന് ചോദിച്ചാണ് ട്രോളുകള്‍. ‘വേദിയിലും സദസ്സിലും തിങ്ങി നിറഞ്ഞു നില്‍ക്കുന്ന വനിതകള്‍ക്ക് എന്റെ പേരിലും കുടുംബത്തിന്റെ പേരിലും അകമഴിഞ്ഞ നന്ദി പ്രകാശിപ്പിക്കുന്നു, കോളേജ് മാറിപ്പോയോ എന്നൊരു സംശയം, വനിതയെ കണ്ടു പിടിക്കൂ, സമ്മാനം നേടൂ, വനിതാ കോളേജ് ആണേ… ആ ഇരിക്കുന്നത് മൊത്തം വനിതകളാണേ… ആരും തെറ്റിദ്ധരിക്കരുതെ,സ്റ്റേജിലും സദസ്സിലും ഇരിക്കുന്ന വനിതകളാണോ അവിടെ പഠിക്കുന്നത് ഉണ്ണിത്താന്‍ സാറെ.  Colgateല്‍ gate ഉണ്ടോ..? toothpasteല്‍ tooth ഉണ്ടോ..? Tiger ബിസ്‌ക്കറ്റില്‍ tiger ഉണ്ടോ..? പിന്നെ എന്തിന് വനിതാ college ഉദ്ഘാടനത്തിന് വനിതകള്‍ വേണം എന്നിത്ര നിര്‍ബന്ധം?. വനിതകള്‍ക്ക് അത്യാവശ്യം സ്വാതന്ത്ര്യം നല്‍കുന്ന ഒരു കോളേജ് ആണ് ഞമ്മന്റെ ഈ വിമന്‍സ് കോളേജ്’.- എന്നിങ്ങനെ പോകുന്നു രാജ്‌മോഹനെതിരായ പരിഹാസ കമന്റുകൾ. പരിഹാസം രൂക്ഷമായതോടെ ഓഡിയന്‍സിന്റെ ചിത്രങ്ങള്‍ അദ്ദേഹം പിന്‍വലിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button