Latest NewsNewsInternational

“മലാലയുടെ വിവാഹം നിലപാടുകളിൽ വെള്ളം ചേർക്കൽ“: രൂക്ഷവിമർശനവുമായി തസ്ലീമ നസ്രീൻ

‘മലാലയുടെ വിവാഹം താലിബാനെ സന്തോഷിപ്പിക്കും‘

ഡൽഹി: പാക് സാമൂഹിക പ്രവർത്തക മലാല യൂസഫ് സായിയുടെ വിവാഹത്തെ പരിഹസിച്ച് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ. മലാലയുടെ വിവാഹം തന്നെ ഞെട്ടിച്ചെന്ന് അവർ പറഞ്ഞു. പാകിസ്ഥാൻ സ്വദേശിയായ അസീർ മാലിക്കിനെയാണ് മലാല വിവാഹം കഴിച്ചത്.

”മലാലക്ക് വെറും 24 വയസേ ഉള്ളൂ, ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ പോയ മലാല അവിടെ പുരോഗമന ചിന്താഗതിയുള്ള ഇംഗ്ലീഷ് യുവാവുമായി പ്രണയിത്തിലാകുമെന്നാണ് കരുതിയത്. മലാല 30 വയസിന് മുമ്പ് വിവാഹിതയാകുമെന്ന് കരുതിയതേ ഇല്ല.“ തസ്ലീമ ട്വീറ്റ് ചെയ്തു.

ഒരു പാകിസ്ഥാനി മുസ്ലിം യുവാവിനെ വിവാഹം കഴിച്ചതും ചെറുപ്രായത്തിൽ തന്നെ വിവാഹിതയായതും സ്ത്രീവിരുദ്ധരായ താലിബാൻ ഭീകരരെ സന്തോഷിപ്പിക്കുമെന്നും തസ്ലീമ നസ്രീൻ അഭിപ്രായപ്പെട്ടു.

Also Read:ഇന്ത്യയുടെ കൊവാക്സിന് ലോകരാജ്യങ്ങളിൽ അംഗീകാരമേറുന്നു: അടിയന്തര ഉപയോഗത്തിന് അംഗീകാരം നൽകി ഹോങ്കോംഗും വിയറ്റ്നാമും

പാകിസ്ഥാന്‍ ക്രിക്കറ്റ് ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജരായ അസീര്‍ മാലിക്കാണ് മലാലയുടെ ഭർത്താവ്. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ വിവാഹ വാർത്ത പുറത്തു വന്നത്. മലാലയുടെ വിവാഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ പ്രതികരണങ്ങളുമായി രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button