ErnakulamKeralaIndiaNewsCrime

പീഡനക്കേസ് പ്രതി വിമാനത്താവളത്തിൽ വെച്ച് പിടിയിലായി

പീഡത്തിന് ശേഷം വിദേശത്തായിരുന്ന പ്രതി മടങ്ങിയെത്തിയപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് പിടിയിലാകുകയായിരുന്നു

നെടുമ്പാശ്ശേരി: പീഡനക്കേസ് പ്രതിയെ വിമാനത്താവളത്തിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. പീഡത്തിന് ശേഷം വിദേശത്തായിരുന്ന പ്രതി മടങ്ങിയെത്തിയപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് പിടിയിലാകുകയായിരുന്നു.

Also Read: അറുപത് ദിവസത്തിനുള്ളിൽ പാകിസ്ഥാനിൽ മൂന്നാം ലോക മഹായുദ്ധം ആരംഭിക്കും‘: പ്രവചനവുമായി പാക് രാഷ്ട്രീയ നേതാവ്

മലപ്പുറം പള്ളിപ്പാടം കഴുക്കുന്നുമ്മൽ ജംഷീർ ആണ് അറസ്റ്റിലായത്. 2019ൽ കോഴിക്കോട് കക്കൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പീഢനക്കേസിലെ പ്രതിയാണ് ജംഷീർ. കേസിനു ശേഷം പ്രതി വിദേശത്ത് കടന്നുകളയുകയായിരുന്നു. പിന്നീട് ഖത്തറിൽ ഒളിവിൽ കഴിഞ്ഞു.

ഇയാൾ ഖത്തറിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ ഇമിഗ്രേഷൻ വിഭാഗം പിടികൂടുകയായിരുന്നു. പ്രതിയ്ക്കായി നേരുത്തേ തന്നെ ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ എമിഗ്രേഷൻ വിഭാഗം പൊലീസിന് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button