Latest NewsUSANewsInternationalLiterature

‘ബാസ്കർവിൽസിലെ വേട്ടനായ‘ കൈയ്യെഴുത്ത് പ്രതിയുടെ പേജ് ലേലത്തിൽ വിറ്റു: വിറ്റുപോയ തുക കേട്ടാൽ ഞെട്ടും

വാഷിംഗ്ടൺ: സർ ആർതർ കോനൻ ഡോയലിന്റെ ഷെർലക് ഹോംസ് കഥകളിലെ ഏറ്റവും ജനപ്രിയ നോവലായ ‘ദ് ഹൗണ്ട് ഓഫ് ദ് ബാസ്കർവിൽസ്’ കയ്യെഴുത്തു പ്രതിയുടെ ഒരു പേജ് ലേലത്തിൽ വിറ്റു. റെക്കോർഡ് തുകയ്ക്കാണ് ലേലം ഉറപ്പിച്ചത്. 4,23,000 ഡോളർ, അതായത് ഏകദേശം 3.13 കോടി രൂപയ്ക്കാണ് ഇത് വിറ്റത്.

Also Read:ദക്ഷിണാഫ്രിക്കയിലെ വെളുത്ത വർഗ്ഗക്കാരനായ അവസാന പ്രസിഡന്റ് അന്തരിച്ചു

നോവലിലെ 13–ാം അധ്യായമായ ‘വല വിരിക്കുമ്പോൾ’ തുടങ്ങുന്നത് ഈ പേജിലാണ്. ചതുപ്പിൽ നടന്ന കൊലപാതകത്തിനു പിന്നിലാരെന്ന് കുറ്റാന്വേഷകൻ ഷെർലക് ഹോംസും സന്തത സഹചാരി ഡോ. വാട്സനും ചർച്ച ചെയ്യുന്ന ഭാഗമാണ് പേജിലുള്ളത്.

കോനൻ ഡോയ്‌ൽ സ്വന്തം കൈപ്പടയിൽ എഴുതി, ചിലയിടങ്ങളിൽ വെട്ടിത്തിരുത്തലുകൾ വരുത്തിയ 37 പേജുകൾ മാത്രമാണ് കൈയ്യെഴുത്ത് പ്രതിയിൽ ഇന്ന് വായിക്കാവുന്ന അവസ്ഥയിൽ അവശേഷിക്കുന്നത്. 1902 ലാണ് നോവൽ പുറത്തിറങ്ങിയത്. കൂറ്റൻ കാൽപാടുകൾ മാത്രം ബാക്കിയാക്കി ഇരുട്ടിലേക്ക് മറയുന്ന ബാസ്കർവിൽസ് വേട്ടനായയുടെ ഭയമുണർത്തുന്ന കഥ ഇന്നും വായനക്കാർക്ക് ഏറെ പ്രിയങ്കരമാണ്.

ഹെറിറ്റേജ് ഓക്‌ഷൻസാണു ലേലം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button