AlappuzhaLatest NewsKeralaNattuvarthaNews

പള്ളിയിലെ വ​ര്‍ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ഓ​ട്ടു​മ​ണി മോ​ഷ്​​ടി​ച്ച കേ​സ് : മൂന്നുപേർ അറസ്​റ്റിൽ

മോ​ഷ്​​ടി​ച്ച​ ഓട്ടുമണിക്ക് 75 വ​ര്‍ഷം പ​ഴ​ക്കവും 155 കി​ലോ തൂക്കവുമുണ്ട്

കാ​യം​കു​ളം: പ​ള്ളി​യി​ലെ വ​ര്‍ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ഓ​ട്ടു​മ​ണി മോ​ഷ്​​ടി​ച്ച കേ​സി​ൽ സ്​​ത്രീ​യ​ട​ക്കം മൂ​ന്ന്​ പ്ര​തി​ക​ൾ അ​റ​സ്​​റ്റി​ൽ. കാ​ദീ​ശ ഓ​ര്‍ത്ത​ഡോ​ക്സ് പ​ള്ളി​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ ചേ​രാ​വ​ള്ളി പു​ലി​പ്പ​റ​ത്ത​റ വീ​ട്ടി​ൽ അ​നി​ൽ (46), കാ​ര്‍ത്തി​ക​പ്പ​ള്ളി മ​ഹാ​ദേ​വി​കാ​ട് വ​ട​ക്കേ ഇ​ല​മ്പ​ട​ത്ത് പ്ര​സ​ന്ന​കു​മാ​ർ (52), ഇ​യാ​ളു​ടെ പെ​ൺ​സു​ഹൃ​ത്ത് പ​ള്ളി​ക്ക് സ​മീ​പം വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ര​തി (42) എ​ന്നി​വ​രെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മോ​ഷ്​​ടി​ച്ച​ ഓട്ടുമണിക്ക് 75 വ​ര്‍ഷം പ​ഴ​ക്കവും 155 കി​ലോ തൂക്കവുമുണ്ട്. മ​ണി ര​തി​യു​ടെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രിക്കുകയായിരുന്നു. തുടർന്ന് പാ​ല​ക്കാ​ട് പ​ട്ടാ​മ്പി​യി​ലു​ള്ള ആ​ക്രി​ക്ക​ച്ച​വ​ട​ക്കാ​ര​ന് വി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇതിന് പിന്നാലെയാണ് മൂവരും അറസ്റ്റിലായത്.

Read Also: പ​ട്ടാ​പ്പ​ക​ൽ ആ​ളി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് വീ​ടിന്റെ ഓ​ട് പൊ​ളി​ച്ച് മോ​ഷ​ണം : ര​ണ്ടു​പേ​ർ അ​റ​സ്റ്റിൽ​

ഡി​വൈ.​എ​സ്.​പി അ​ല​ക്സ് ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി.​ഐ മു​ഹ​മ്മ​ദ് ഷാ​ഫി, പൊ​ലീ​സു​കാ​രാ​യ രാ​ജേ​ന്ദ്ര​ൻ, സു​നി​ൽ കു​മാ​ര്‍, ദീ​പ​ക്, വി​ഷ്ണു, ഷാ​ജ​ഹാ​ൻ, അ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button