KeralaLatest NewsNews

‘കുറ്റം തെളിഞ്ഞാല്‍ ഞാനെന്റെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും’: വെല്ലുവിളിയുമായി ടോണി ചമ്മണി

കൊച്ചി : നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ താന്‍ കുറ്റക്കാരനല്ലെന്നാവര്‍ത്തിച്ച് ടോണി ചമ്മണി. തനിക്കെതിരെയുള്ള കുറ്റം തെളിയിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു. കുറ്റം തെളിയിച്ചാല്‍ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ടോണി വെല്ലുവിളി മുഴക്കി.

Read Also : ‘ഇത് ഏതോ സിദ്ധന്റെ വേഷത്തിൽ അവതരിച്ച വ്യക്തിയും അനുയായികളും എവിടെയോ ഒത്ത് ചേർന്ന് നേർച്ച കൂടിയതിന്റെയാണ്’: അഷറഫ്

‘ താന്‍ വാഹനം ആക്രമിക്കുന്നതിന്റെ വീഡിയോ തെളിവുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ആ വീഡിയോ എവിടെയാണ്’ ടോണി ചോദിക്കുന്നു. താന്‍ ജോജുവിനോട് കയര്‍ത്ത് സംസാരിച്ചിട്ടുണ്ടെന്നും അത് ജാമ്യമില്ലാ വകുപ്പാണോയെന്നും ടോണി ചോദിച്ചു. പ്രതികളെ കൊണ്ട് കുറ്റസമ്മതം നടത്താന്‍ സിപിഎം രാഷ്ട്രീയമായി ഇടപെട്ടിട്ടുണ്ടെന്നും വ്യാജ കേസില്‍ ഉള്‍പ്പെടുത്തിയതിനു മാനനഷ്ട കേസ് നല്‍കുമെന്നും ടോണി മാദ്ധ്യമങ്ങളോട് പറഞ്ഞു. കേസ് പൊലീസ് സ്വതന്ത്രമായി അന്വേഷിക്കണം. എന്തിനാണ് സിപിഎം ഇടപെടലെന്നും ടോണി ചോദിച്ചു. കേസില്‍ ആദ്യം അറസ്റ്റ് ചെയ്ത ജോസഫിനെ കുറ്റം സമ്മതിക്കാന്‍ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ടോണി ചമ്മണി ആരോപിച്ചു.

‘ മരട് പൊലീസ് സ്റ്റേഷനിലേയ്ക്ക് മന്ത്രി വിളിച്ച് ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കി. ജോസഫിന് കടുത്തമാനസിക സംഘര്‍ഷമാണ് സ്റ്റേഷനിലും ജയിലിലും ഏല്‍ക്കേണ്ടി വന്നത്. അദ്ദേഹം സഹതടവുകാരോട് സംസാരിക്കുന്നില്ല. ജോസഫിന് ജാമ്യം ലഭിച്ച ശേഷം പൊലീസ് അതിക്രമത്തിനെതിരെ നിയമപരമായി നീങ്ങും’, ടോണി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button