ദുബായ് : കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ. കൊവിഡ് സാഹചര്യത്തില്‍ അടച്ചിട്ടിരുന്ന സ്ത്രീകളുടെ പ്രാര്‍ത്ഥാനമുറികള്‍ തുറക്കുന്നതുള്‍പ്പടെ പളളികളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ യുഎഇ ഭരണകൂടം ഇളവ് നല്‍കി.
സ്ത്രീകളുടെ നമസ്‌കാര മുറികള്‍, അംഗശുദ്ധി വരുത്തുന്ന സ്ഥലം, ശൗചാലയം, തുടങ്ങിയവയും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കൊവിഡ് മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ട് രാജ്യത്തെ പളളികള്‍ കഴിഞ്ഞ വര്‍ഷം ജൂലൈ അവസാനത്തോടെ തുറന്നു നല്‍കിയിരുന്നുവെങ്കിലും സ്ത്രീകളുടെ പ്രാര്‍ത്ഥാനമുറികള്‍ക്കുളള നിയന്ത്രണങ്ങള്‍ നീക്കിയിരുന്നില്ല.
1.5 മീറ്റര്‍ സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പടെയുളള മുന്‍കരുതലുകള്‍ പാലിച്ചു കൊണ്ടായിരിക്കണം പ്രവര്‍ത്തനം എന്നും നിര്‍ദ്ദേശം വ്യക്തമാക്കുന്നു. ഓരോ പ്രാര്‍ത്ഥനയ്ക്ക് ശേഷവും അണുനശീകരണം നടത്തണം. ഇംഗ്ലീഷിലും അറബിയിലും ഉറുദുവിലും കൊവിഡ് മുന്‍കരുതല്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പളളികളില്‍ പ്രദര്‍ശിപ്പിച്ചിരിക്കണമെന്നും മന്ത്രാലയ അറിയിപ്പില്‍ പറയുന്നു.
Post Your Comments