ThiruvananthapuramKeralaNattuvarthaLatest NewsNewsIndia

എല്‍ഡിഎഫ് കാലത്ത് ഇന്ധന നികുതിയുടെ അധികവരുമാനം 5000 കോടി: സർക്കാർ സബ്സിഡി നൽകണമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: ഇന്ധന വില വർധനവിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി ഡി സതീശൻ. സംസ്ഥാന സര്‍ക്കാരിന്റെ പിടിവാശി മാറ്റണമെന്നും, ഇന്ധന വില കുറയുന്നത് വരെ ജനകീയ സമരങ്ങള്‍ തുടരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Also Read:മാപ്പ് പറയാതെ മുടി വെട്ടിത്തരില്ല: സി.പി. മാത്യുവിവിന്റെ പരാമർശത്തിനെതിരെ ബാര്‍ബര്‍മാരുടെ വിലക്ക്

‘ഇന്ധന വില വര്‍ധനവ് ജന ജീവിതം ദുസ്സഹമാക്കി. യുഡിഎഫ് കാലത്ത് ഇന്ധനനികുതി വരുമാനം 493 കോടിയായിരുന്നു. എന്നാൽ എല്‍ഡിഎഫ് കാലത്ത് അധികവരുമാനം 5000 കോടിയാണ്. ഇതില്‍ നിന്ന് സബ്സിഡി നല്‍കണം’, പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു .

അതേസമയം, ഇന്ധനവില വർധനവിനെതിരെ പ്രതിഷേധം ശക്തമാക്കിയ കോൺഗ്രസ് എം എൽ എ മാർ ഇന്ന് നിയമസഭയിലെത്തിയത് സൈക്കിൾ ഓടിച്ച്. എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് സൈക്കിള്‍ ചവിട്ടിയാണ് പ്രതിപക്ഷം പ്രതിഷേധവുമായി നിയമസഭയില്‍ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button