KozhikodeLatest NewsKeralaNattuvarthaNews

ഞായറാഴ്ച വി​വാ​ഹം നി​ശ്ച​യിച്ചു : പിന്നാലെ യു​വ​തി കു​ള​ത്തി​ല്‍ മ​രി​ച്ച നി​ല​യിൽ

2022 ജ​നു​വ​രി നാ​ലി​ന് വിവാഹം നടത്താനായിരുന്നു തീയതി നി​ശ്ച​യി​ച്ച​ത്

ചെ​റു​വ​ണ്ണൂ​ർ: വി​വാ​ഹം നി​ശ്ച​യി​ച്ച യു​വ​തിയെ​ കു​ള​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി. കൊ​ള​ത്ത​റ ക​ണ്ണാ​ട്ടി​ക്കു​ള​ത്ത് സു​നി​ല്‍കു​മാ​റിന്റെ മ​ക​ള്‍ സ്വ​ര്‍ഗ​യെയാ​ണ്​ (21) കുളത്തിൽ മ​രി​ച്ച​ നിലയിൽ കണ്ടെത്തിയത്. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു വി​വാ​ഹ നി​ശ്ച​യം ന​ട​ന്ന​ത്. 2022 ജ​നു​വ​രി നാ​ലി​ന് വിവാഹം നടത്താനായിരുന്നു തീയതി നി​ശ്ച​യി​ച്ച​ത്. ഇതിന് പിന്നാലെയാണ് യുവതിയുടെ മരണം. മരണകാരണം വ്യക്തമല്ല. മാതാവ്: ബിന്ദു. സഹോദരൻ: രാഹുൽ.

Read Also: കനത്ത മഴ : കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ഉരുൾപൊട്ടൽ, വൻ നാശനഷ്ടം

യുവതിയുടേത് ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ്​ പൊ​ലീ​സിന്റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. പോസ്റ്റ്മോർട്ടത്തിന് ശേഷം യുവതിയുടെ മൃതദേഹം സംസ്കരിച്ചു. സംഭവുമായി ബന്ധപ്പെട്ട് ന​ല്ല​ളം പൊ​ലീ​സ് കേ​സെ​ടു​ത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button