Latest NewsKeralaIndia

വ്യാജവാർത്ത: മനോരമ ന്യൂസിനെതിരെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിനു പരാതി

മനോരമ ഓൺലൈൻ ന്യൂസിനെതിരെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിനും കേരള ഡിജിപിക്കും പരാതി നൽകിയതായി പ്രശാന്ത് ശിവൻ അറിയിച്ചു.

പാലക്കാട്: പ്രധാനമന്ത്രിക്കെതിരെ വ്യാജവാർത്ത നൽകിയതിന് മനോരമ ന്യൂസിനെതിരെ പരാതിയുമായി യുവമോർച്ച. എല്ലാവരുടെയും അക്കൗണ്ടിൽ 15 ലക്ഷം വന്നില്ല എന്ന ആരോപണവുമായാണ് മനോരമയുടെ തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ട്. ഈ തലക്കെട്ടിൽ നോട്ടു നിരോധനത്തെ പരിഹസിച്ചു കൊണ്ട് വ്യാജവാർത്തയും പ്രചരിപ്പിച്ചതിനെതിരെ യുവമോർച്ച നേതാവ് പ്രശാന്ത് ശിവനാണ് പരാതി നൽകിയത്.

വിദേശരാജ്യങ്ങളിലെ കള്ളപ്പണ നിക്ഷേപങ്ങൾ തിരിച്ചു കൊണ്ടുവരുമെന്നും രാജ്യത്തെ ഓരോ കുടുംബങ്ങൾക്കും 15 ലക്ഷം രൂപ അക്കൗണ്ടിൽ ഇട്ടു കൊടുക്കുമെന്നും വാഗ്ദാനം ചെയ്താണ് മോദി അധികാരത്തിലേറിയത് എന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. മനോരമ ഓൺലൈൻ ന്യൂസിനെതിരെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിനും കേരള ഡിജിപിക്കും പരാതി നൽകിയതായി പ്രശാന്ത് ശിവൻ അറിയിച്ചു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം:

ഭാരത പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിക്കെതിരെ വ്യാജ വാർത്ത നൽകിയ മനോരമ ഓൺലൈൻ ന്യൂസിനെതിരെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിനും കേരള ഡിജിപിക്കും പരാതി നൽകി..

shortlink

Related Articles

Post Your Comments

Related Articles


Back to top button