KeralaLatest NewsIndia

മന്ത്രിക്ക് എല്ലാം അറിയാമായിരുന്നു? മരം മുറി ഫയൽ നീക്കം അഞ്ചുമാസം മുമ്പ് തുടങ്ങി, ഇ ഫയൽ രേഖകൾ തെളിവ്

ഇത്ര സജീവമായി ചർച്ച ചെയ്ത ഫയലുകള്‍ പക്ഷെ കണ്ടില്ലെന്നാണ് മന്ത്രിമാർ പറയുന്നത്.

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരം മുറിയ്ക്കാനുള്ള ഫയൽ നീക്കം അഞ്ചു മാസം മുമ്പേ തുടങ്ങിയെന്ന് രേഖകൾ. തമിഴ്നാടിന്‍റെ മരംമുറി ആവശ്യത്തിൽ തീരുമെടുക്കാൻ മെയ് മാസത്തിലാണ് വനംവകുപ്പിൽ നിന്ന് ഫയൽ ജലവിഭവകുപ്പിലെത്തുന്നതെന്ന് ഇ ഫയൽ രേഖകള്‍ വ്യക്തമാക്കുന്നു. മരംമുറിയെ കുറിച്ച് ഒന്നുമറിയില്ലെന്ന് വകുപ്പ് മന്ത്രിമാർ പറയുമ്പോഴാണ് ഫയലുകളിൽ ചർച്ചകള്‍ നടന്നിട്ടുണ്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നത്.

ബേബി ഡാം ശക്തപ്പെടുത്താൻ 23 മരങ്ങള്‍ മുറിക്കണമെന്ന് തമിഴ്നാട് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. സെക്രട്ടറിതല ചർച്ചകളിലും പല പ്രാവശ്യം ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. അന്തർസംസ്ഥാന തകർക്കമായതിനാൽ തീരുമാനമെടുക്കാൻ ജലവിഭവ വകുപ്പിലേക്ക് വനംവകുപ്പ് ഫയൽ നൽകി. മെയ് 23ന് ഫയൽ ജലവിഭവ വകുപ്പിൽ എത്തുന്നു. പിന്നീട് വകുകളിലെ പല ഉദ്യോഗസ്ഥരും ഈ ഫയൽ കാണുന്നുണ്ട്. ഇത്ര സജീവമായി ചർച്ച ചെയ്ത ഫയലുകള്‍ പക്ഷെ കണ്ടില്ലെന്നാണ് മന്ത്രിമാർ പറയുന്നത്.

നയപരമായ തീരുമായതിനാൽ മന്ത്രിമാർ ഫയലിൽ അഭിപ്രായം രേഖപ്പെടുത്തണം. പക്ഷെ ഈ നീക്കങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് വനം- ജലവിഭവമന്ത്രിമാർ ആവർത്തിക്കുന്നത്. മരംമുറിയിൽ നി‍ർണായക തീരുമാനമെടുത്ത സെപ്തംബർ 17ലെ തമിഴ്നാട്-കേരള സെക്രട്ടരി തല യോഗത്തിൻെറ സംഘാടകരും ജലവിഭവ വകുപ്പായിരുന്നു. ഈ യോഗത്തിലാണ് 13 മരങ്ങള്‍ മുറിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ് വനം സെക്രട്ടറി തമിഴ്നാടിനെ അറിയിക്കുന്നത്. യോഗം വിജയകരമായി നടത്തിയതിന് ചീഫ് എഞ്ചിനിയർ അലക്സ് വർഗീസിന് ജലവിഭവകുപ്പ് അഡീഷണൽ സെക്രട്ടറി ഗുഡ് സർ‍വ്വീസും നൽകി.

ഇത്രയൊക്കം വകുപ്പിൽ നടന്നിട്ടും ഒന്നുമറിഞ്ഞില്ലെന്ന മന്ത്രിമാരുടെ വാദമാണ് പ്രതിപക്ഷവും ചോദ്യം ചെയ്യുന്നത്. നയമപരമായ ഈ തീരുമാനങ്ങള്‍ സെക്രട്ടറിമാർ എന്തുകൊണ്ട് സർക്കാരിനെ അറിയിച്ചില്ലെന്ന ചോദ്യമാണ് ഐഎഫ്എസ് ഉദ്യോഗസ്ഥരും ഉയർത്തുന്നത്. ഉത്തരവിറക്കിയതിൻെറ പേരിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനെ സസ്പെൻ് ചെയ്തിനെതിരെ വനംവകുപ്പിലെ വിവിധ സംഘടനകളെ നിസഹരണ സമരത്തിനും ആലോചിക്കുന്നുണ്ട്. സസ്പെൻഷൻ റദ്ദാക്കണമെന്നാവശ്യവുമായി ബെന്നിച്ചൻ തോമസ് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമപിച്ചാൽ സർക്കാ‍ർ എന്തു നിലപാടെടുക്കുന്നുവെന്നതും നിർണായകമാകും.

അതിനിടെ, മുല്ലപ്പെരിയാറിലെ മരം മുറി അനുമതിക്ക് ജലവിഭവ വകുപ്പ് നടത്തിയ നീക്കങ്ങള്‍ എണ്ണിപ്പറഞ്ഞ് വിവാദത്തില്‍ നടപടി നേരിട്ട ബെന്നിച്ചന്‍ തോമസ് രംഗത്ത് എത്തി. സര്‍ക്കാരിന് നല്‍കിയ വിശദീകരണ കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. മരങ്ങള്‍ മുറിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്ന് യോഗങ്ങള്‍ ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിളിച്ചിരുന്നുവെന്ന് ബെന്നിച്ചന്‍ തോമസ് സര്‍ക്കാരിന് നല്‍കിയ വിശദീകരണ കുറിപ്പില്‍ പറയുന്നു. മന്ത്രി റോഷി അഗസ്റ്റിന്റെ വാദങ്ങള്‍ കൂടുതല്‍ ദുര്‍ബലമാക്കുന്നതാണ് രേഖകള്‍ സഹിതമുള്ള വിശദീകരണ കുറിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button