IdukkiKeralaNattuvarthaLatest NewsNews

പ​ന്നി​ക​ളെ വേ​ട്ട​യാ​ടാൻ ശ്രമം : രണ്ടുപേർ അറസ്റ്റിൽ

അ​ഞ്ച്​ പ​ന്നി​പ്പ​ട​ക്ക​ങ്ങ​ളും ഹെ​ഡ് ലൈ​റ്റു​ക​ളും ഇ​വ​രി​ൽ ​നി​ന്ന് വ​ന​പാ​ല​ക​ർ ക​ണ്ടെ​ടു​ത്തു

അ​ടി​മാ​ലി: പ​ന്നി​ക​ളെ വേ​ട്ട​യാ​ടു​ന്ന​തി​നാ​യി പ​ട​ക്കം​ വെ​ക്കു​ന്ന​തി​നി​ടെ ര​ണ്ടു​പേ​ർ വ​ന​പാ​ല​ക​രു​ടെ പി​ടി​യി​ലാ​യി. കു​ര​ങ്ങാ​ട്ടി ആ​ദി​വാ​സി കോള​നിയോ​ട് ചേ​ർ​ന്നാണ് പടക്കം വെയ്ക്കാൻ ഇവർ ശ്രമിച്ചത്. അ​ടി​മാ​ലി ചെമ്പോ​ത്തി​ങ്ക​ൽ വിജോ കു​മാ​ർ (43), അ​ടി​മാ​ലി പ​തി​നാ​ലാം​മൈ​ൽ മ​ൺ​ജ​ലി​ൽ വീ​ട്ടി​ൽ തോ​മ​സ് (34) എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്.

അ​ഞ്ച്​ പ​ന്നി​പ്പ​ട​ക്ക​ങ്ങ​ളും ഹെ​ഡ് ലൈ​റ്റു​ക​ളും ഇ​വ​രി​ൽ ​നി​ന്ന് വ​ന​പാ​ല​ക​ർ ക​ണ്ടെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം മ​ച്ചി​പ്ലാ​വി​ൽ വീ​ട്ടി​ൽ​ നി​ന്ന്​ ആ​റു​കിലോ പ​ന്നി ഇ​റ​ച്ചി​യും തോ​ക്കു​ക​ളും വനംവകുപ്പ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തിന്റെ അടിസ്ഥാനത്തിൽ അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് വീ​ണ്ടും നാ​യാ​ട്ട് സം​ഘം പി​ടി​യി​ലാ​യ​ത്.

Read Also :റേഷനരിയിൽ ചത്ത പാമ്പിനെ കണ്ടെത്തി: രണ്ട് ദിവസം വീട്ടുകാർ കഴിച്ചത് ഈ അരി കൊണ്ടുണ്ടാക്കിയ ചോറ്

അ​ടി​മാ​ലി റേ​ഞ്ച് ഓ​ഫി​സ​ർ കെ.​വി. ര​തീ​ഷ്, മ​ച്ചി​പ്ലാ​വ് ഡ​പ്യൂ​ട്ടി റേ​ഞ്ച​ർ ബിനോ​ജ് എന്നിവരുടെ നേതൃത്വത്തിൽ എ​സ്.​എ​ഫ്.​ഒ​മാ​രാ​യ അ​ഭി​ലാ​ഷ്, അ​ഖി​ൽ എ​ന്നി​വ​ർ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button