AsiaLatest NewsNewsInternational

‘രാജവാഴ്ചയിൽ പരിഷ്കാരം വേണം‘: ആവശ്യവുമായി തായ്ലൻഡിൽ പ്രക്ഷോഭം

ബാങ്കോക്ക്: രാജവാഴ്ചയിൽ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ട് തായ്ലൻഡിൽ പ്രക്ഷോഭം ശക്തം. പ്രതിഷേധവുമായി ആയിരങ്ങൾ തെരുവിലിറങ്ങി. മുൻ നേതാവ് പ്രയുത് ചാൻ ഓച്ച (66)യെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുവാക്കളുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം ആരംഭിച്ച പ്രതിഷേധം രാജവാഴ്ചയ്ക്കെതിരായ പ്രക്ഷോഭമായി മാറുകയായിരുന്നു.

Also Read:പാകിസ്ഥാന് ‘മാൻ ഓഫ് ദി ടൂർണമെന്റും ഇല്ല‘; മോശമായിപ്പോയെന്ന് അക്തർ

രാജാവിന്റെ നിയന്ത്രണങ്ങളില്ലാത്ത അധികാരം തായ്‌ലൻഡിനെ ജനാധിപത്യത്തിൽ നിന്ന് അകറ്റുന്നതായി ബാങ്കോക്കിലെ ജർമൻ എംബസിയിൽ എത്തിയ പ്രതിഷേധക്കാർ പറഞ്ഞു.

Also Read:നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി കൊവിഡ് പടരുന്നു: യൂറോപ്പിൽ ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങൾ അവതാളത്തിൽ

അതേസമയം രാജവാഴ്ചയെ അപകീർത്തിപ്പെടുത്തുന്നവർക്ക് 15 വർഷം വരെ തടവാണ് ശിക്ഷ. ഇതിനോടകം തന്നെ പ്രതിഷേധക്കാരായ 157 പേർക്കെതിരെ കുറ്റം ചുമത്തിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button