AsiaLatest NewsNewsInternational

അമേരിക്കൻ നിർമ്മിത ആയുധങ്ങളുമായി കാബൂളിൽ സൈനിക പരേഡ് നടത്തി താലിബാൻ ഭീകരർ

ഭീകരർ ഉപയോഗിക്കുന്നത് ജനാധിപത്യ സർക്കാർ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ

കാബൂൾ: അമേരിക്കൻ നിർമ്മിത ആയുധങ്ങളുമായി താലിബാൻ ഭീകരർ കാബൂളിൽ സൈനിക പരേഡ് നടത്തി. റഷ്യൻ ഹെലികോപ്ടറുകളും പരേഡിൽ അണിനിരന്നു. ഓഗസ്റ്റിൽ ജനാധിപത്യ സർക്കാരിന് അധികാരം നഷ്ടമായതോടെ ആയുധങ്ങൾ മുഴുവൻ ഭീകരരുടെ നിയന്ത്രണത്തിലായിരിക്കുകയാണ്.

Also Read:ജോലി സമയം കഴിഞ്ഞ് കീഴുദ്യോഗസ്ഥരുമായി ബന്ധപ്പെട്ടാൽ മേലധികാരിക്കെതിരെ നടപടി: നിയമ നിർമാണം നടത്തി ഈ രാജ്യം

പുതിയതായി പരിശീലനം നേടിയ 250 ഭീകരരും പരേഡിൽ അണിനിരന്നു. അമേരിക്കൻ നിർമ്മിതമായ എം117 സൈനിക വാഹനത്തിലാണ് ഭീകരർ ആയുധങ്ങൾ കൊണ്ടു പോയത്. എം – 17 ഹെലികോപ്ടറുകൾ, എം-44 തോക്കുകൾ എന്നിവയും ഭീകരർ ഉപയോഗിച്ചു.

അമേരിക്കൻ പിന്തുണയോടെ ഭരിച്ച ജനാധിപത്യ സർക്കാർ ഉപയോഗിച്ചിരുന്ന ആയുധങ്ങളാണ് ഇവയൊക്കെ. പ്രസിഡന്റ് അഷറഫ് ഗനി രാജ്യം വിട്ടതോടെ അഫ്ഗാനിസ്ഥാന്റെ മുഴുവൻ നിയന്ത്രണവും താലിബാൻ ഏറ്റെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button