Latest NewsNewsFootballSports

പോർച്ചുഗൽ അങ്ങനെ തളരില്ല, ചില തിരിച്ചടികളാണ് വലിയ കഥകൾ സൃഷ്ടിക്കാറുള്ളത്: റൊണാൾഡോ

മാഡ്രിഡ്: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സെർബിയയോട് പരാജയപ്പെട്ട് ലോകകപ്പിൽ നേരിട്ട് യോഗ്യത നേടാനുള്ള അവസരം പോർച്ചുഗൽ നഷ്ടപ്പെടുത്തിയിരുന്നു. ഇനി പ്ലേ ഓഫിൽ കളിച്ചു ജയിച്ചു വേണം പോർച്ചുഗലിന് ഫൈനൽ റൗണ്ടിലെത്താൻ. പോർച്ചുഗലിന്റെ പരാജയത്തിൽ നിരാശയുണ്ടെന്ന് പറഞ്ഞ ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ അങ്ങനെ തളരില്ലെന്നും, ചില തിരിച്ചടികളാണ് വലിയ കഥകൾ സൃഷ്ടിക്കാറുള്ളത് എന്ന് റൊണാൾഡോ പറഞ്ഞു.

‘ചെറിയ പരാജയങ്ങളിൽ തകർന്നു പോകുന്ന ടീമല്ല പോർച്ചുഗൽ. ഞങ്ങൾ ഖത്തർ ലോകകപ്പിൽ എന്തായാലും ഉണ്ടാകും. യോഗ്യത നേടാൻ എന്താണ് ചെയ്യേണ്ടത് എന്ന് തങ്ങൾക്ക് അറിയാം എന്നും റൊണാൾഡോ പറഞ്ഞു. ഇന്നലെ സെർബിയക്ക് എതിരെ ഒരു സമനില മതിയായിരുന്നു പോർച്ചുഗലിന് ഫൈനൽ റൗണ്ടിലേക്ക് കടക്കാൻ’ റൊണാൾഡോ പറഞ്ഞു.

Read Also:- നടത്തം നല്ലൊരു വ്യായാമം: ദിവസവും നടന്നാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ..!!

ലോകകപ്പ് യോഗ്യതാ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സെർബിയയുടെ ജയം. മത്സരത്തിൽ തോറ്റെങ്കിലും ഖത്തറിലേക്ക് യോഗ്യത നേടണമെങ്കില്‍ പോര്‍ച്ചുഗല്‍ ഇനി പ്ലേഓഫ് കളിക്കണം. ലോകകപ്പ് യോഗ്യത നേടാൻ പോര്‍ച്ചുഗലിന് ഒരു സമനില മാത്രം മതിയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button