ThiruvananthapuramKeralaLatest NewsNews

പുതിയ വീഡിയോ സീരിസുമായി കേരള പൊലീസ്: പൊലീസിനെ ‘പിടിച്ച’ കിട്ടു, നായകനായി അനിമേഷന്‍ കഥാപാത്രം

കേരള പൊലീസിന്റെ സോഷ്യല്‍ മീഡിയ സെല്ലാണ് പൊലീസിനെ 'പിടിച്ച' കിട്ടു എന്ന വെബ് സീരീസ് തയ്യറാക്കുന്നത്.

തിരുവനന്തപുരം: പൊലീസിന്റെ ഘടനയെയും വിവിധ സംവിധാനങ്ങളെയും കുറിച്ചുള്ള പൊതുജനങ്ങളുടെ പൊതുവായുള്ള സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടിയുമായി കേരള പൊലീസ് പുതിയ വീഡിയോ സീരിസ് തയ്യാറാക്കുന്നു. കേരള പൊലീസിന്റെ സോഷ്യല്‍ മീഡിയ സെല്ലാണ് പൊലീസിനെ ‘പിടിച്ച’ കിട്ടു എന്ന വെബ് സീരീസ് തയ്യറാക്കുന്നത്.

Read Also : തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൂട്ടിരിപ്പുകാരനെ മര്‍ദ്ദിച്ച സംഭവം: രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ അറസ്റ്റില്‍

പൂര്‍ണമായും പൊലീസ് ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ ഈ വീഡിയോയില്‍ അനിമേഷന്‍ കഥാപാത്രമായ കിട്ടുവിനാണ് മുഖ്യ വേഷം. വ്യാജ വാര്‍ത്തകള്‍, സൈബര്‍ സുരക്ഷ, ട്രാഫിക് ബോധവല്‍ക്കരണം തുടങ്ങിയ വിഷയങ്ങള്‍ക്കൊപ്പം പൊലീസിനെതിരെയുള്ള തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെയുള്ള മറുപടിയും വിവിധ എപ്പിസോഡുകളിലായി അവതരിപ്പിക്കും.

എഡിജിപി മനോജ് എബ്രഹാമിന്റെ ആശയത്തില്‍ തയ്യാറാക്കിയ വെബ് സീരിസിന്റെ സംവിധായകനായ സോഷ്യല്‍ മീഡിയ സെല്ലിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ബിമല്‍ വിജയിയാണ് അനിമേഷന്‍ കഥാപാത്രമായ കിട്ടുവിന് രൂപകല്‍പന നല്‍കിയിരിക്കുന്നത്. കൊറോണ വൈറസിന്റെ അനിമേഷന്‍ രൂപം ആദ്യമായി അവതരിപ്പിച്ചതും ബിമല്‍ വിജയിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button