KeralaLatest NewsNews

പോലീസ് പീഡിപ്പിക്കുന്നു: കൊടകര കുഴൽപ്പണ കവർച്ചാ കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

കവർച്ചാ മുതലിൽ തനിക്ക് ലഭിച്ച വിഹിതം മുഴുവൻ പൊലീസ് പിടികൂടി കൊണ്ടുപോയെന്നും ബാക്കിയൊന്നും കയ്യിലില്ലെന്നുമാണ് എഡ്വിൻ അന്വേഷണ സംഘത്തിനോടും വീട്ടുകാരോടും പറഞ്ഞിട്ടുള്ളത്.

തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. വെള്ളാങ്ങല്ലൂർ തേക്കാനത്ത് എഡ്വിനാണ് അമിതമായി ഉറക്കഗുളിക കഴിച്ച നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. കൊടകര കേസിലെ 19-ാം പ്രതിയാണ് ഇയാൾ. പൊലീസ് ക്രൂരമായി മർദിച്ചതായും കുടുംബത്തെ ഭീഷണിപ്പെടുത്തി മാനസീക സമ്മർദത്തിലാക്കി പീഡിപ്പിക്കുന്നതായും എഡ്വിൻ ഡോക്ടർമാർക്കും പൊലീസിനും മൊഴി നൽകിയിട്ടുള്ളത്.

മൂന്ന് തവണ എഡ്വിനെ പൊലീസ് ക്ലബിലേക്കു വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. കവർച്ചാ മുതലിൽ തനിക്ക് ലഭിച്ച വിഹിതം മുഴുവൻ പൊലീസ് പിടികൂടി കൊണ്ടുപോയെന്നും ബാക്കിയൊന്നും കയ്യിലില്ലെന്നുമാണ് എഡ്വിൻ അന്വേഷണ സംഘത്തിനോടും വീട്ടുകാരോടും പറഞ്ഞിട്ടുള്ളത്.

Read Also: മകനെ കൊന്നയാളെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊന്ന് പിതാവ്

അതേസമയം, മർദിച്ചെന്ന ആരോപണം അന്വേഷണ സംഘം നിഷേധിച്ചു. കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് കൊടകര കുഴൽപ്പണ കേസ്. ഏപ്രിൽ മൂന്നിന് കൊടകര ദേശീയ പാതയിൽ വെച്ച് കാറിൽ കൊണ്ടു പോവുകയായിരുന്ന മൂന്നര കോടി രൂപ ക്രിമിനൽ സംഘം തട്ടിയെടുക്കുകയായിരുന്നു. 22 പ്രതികളാണ് കേസിലുള്ളത്. ഇതിൽ 21 പേർക്കും ജാമ്യം ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button