WayanadKeralaNattuvarthaLatest NewsNews

കാ​ട്ടാ​ന​യു​ടെ ആക്രമണം : വിദ്യാർഥിനിക്ക്​ പരിക്ക്

പി​താ​വ് ശി​വ​രാ​മ​നോ​ടൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ക്ക​വെ​യാ​ണ്​ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്

പ​ന​മ​രം: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വി​ദ്യാ​ർ​ഥി​നി​ക്ക്​ പ​രി​ക്കേറ്റു. പ​ന​മ​രം നെ​ല്ലി​യ​മ്പം റോ​ഡി​ലാ​ണ്​ കാ​ട്ടാ​ന​യി​റ​ങ്ങി​യ​ത്. നെ​ല്ലി​യ​മ്പം സ്വ​ദേ​ശി​നി​യാ​യ ശി​ൽ​പ(22)​ക്കാ​ണ്​ ആനയുടെ ആക്രമണത്തിൽ പ​രി​ക്കേ​റ്റ​ത്.

പി​താ​വ് ശി​വ​രാ​മ​നോ​ടൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ക്ക​വെ​യാ​ണ്​ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ ശി​ൽ​പ​യെ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശി​വ​രാ​മ​ൻ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

Read Also : ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം : പൊലീസ് മേധാവിയോട് വിശദീകരണം തേടി ജില്ലാ കളക്ടര്‍

കോ​ത​മം​ഗ​ല​ത്തെ കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന ശി​ൽ​പ​യെ പ​ന​മ​ര​ത്തു ​നി​ന്ന്​ ​കൂ​ട്ടി ​വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ ​ കാട്ടാന ആ​ക്ര​മി​ച്ച​ത്. കാട്ടാന ഇറങ്ങിയതറിഞ്ഞ് പ്രദേശവാസികൾ ഭീതിയിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button