PalakkadKeralaNattuvarthaLatest NewsNews

സഞ്ജിത്തിന്റെ മരണത്തിൽ ഇരുട്ടിൽ തപ്പി പൊലീസ്, ഒരാഴ്ചയായിട്ടും പ്രതികളെ പിടികൂടിയില്ല

പാലക്കാട്‌: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ മരണത്തിൽ ഒരാഴ്ചയായിട്ടും പ്രതികളെ പിടികൂടാനാവാതെ പൊലീസ്. കേസില്‍ അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് സംഘം ആവര്‍ത്തിക്കുമ്പോഴും പ്രതികളെ തിരിച്ചറിയാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

Also Read:2022 ഐപിഎല്‍ ഇന്ത്യയില്‍ തന്നെ സംഘടിപ്പിക്കുമെന്ന് ബിസിസിഐ

സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ഇതിനോടകം തന്നെ പൊലീസ് ചോദ്യം ചെയ്തിരുന്നു . എന്നാൽ പ്രതികള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്താൻ പോലും പൊലീസിന് കഴിഞ്ഞിട്ടില്ല. .

അതേസമയം, ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധം മൂലമെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കിയിരുന്നു. കണ്ടാലറിയാവുന്ന അഞ്ചു പേരാണ് കൃത്യം നടത്തിയത്. എന്നിട്ടും പ്രതികളെ പിടികൂടാത്തത്തില്‍ പ്രതിഷേധിച്ച്‌ അമ്മമാരെ അണിനിരത്തി സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button