Latest NewsUAENewsInternationalGulf

യുഎഇ ഗോൾഡൻ ജൂബിലി: അബുദാബി വിമാന ടിക്കറ്റിന് 50 ശതമാനം ഇളവ്

അബുദാബി: വിസ് എയർ അബുദാബി വിമാന ടിക്കറ്റിന് 50 ശതമാനം ഇളവ്. യുഎഇയുടെ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ചാണ് നടപടി. 50 പേർക്ക് സൗജന്യ വിമാന ടിക്കറ്റ് ലഭിക്കുന്ന ഫോട്ടോ മത്സരവും ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.

Read Also: ഭക്ഷണത്തിന് മതമില്ല, ഡി വൈ എഫ് ഐ ഫുഡ്‌ സ്ട്രീറ്റ് നടത്തും, പന്നിയിറച്ചി വിളമ്പാൻ ധൈര്യമുണ്ടോയെന്ന് സോഷ്യൽ മീഡിയ

വിസ്എയർ അബുദാബിയുടെ വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലും നടക്കുന്ന ഫോട്ടോ മത്സരത്തിൽനിന്ന് തിരഞ്ഞെടുക്കുന്ന 50 പേർക്കാണ് ടിക്കറ്റ് ലഭിക്കുക. യുഎഇയുടെ പ്രമുഖ ലാൻഡ്മാർക്കിന്റെ ഫോട്ടോ എടുത്ത് UAE50WithWIZZൽ പോസ്റ്റ് ചെയ്ത് Wizzair എന്ന് ടാഗ് ചെയ്യണം. മികച്ച ഫോട്ടോകൾ തിരഞ്ഞെടുത്ത് വിസ് എയറിന്റെ സോഷ്യൽ മീഡിയ ചാനലുകളിൽ വീണ്ടും പോസ്റ്റ് ചെയ്യും. എയർലൈൻ സർവീസ് നടത്തുന്ന ഏതു സെക്ടറിലേക്കും 2022 മാർച്ച് 26 വരെ യാത്രചെയ്യാവുന്ന സൗജന്യ ടിക്കറ്റാണ് സമ്മാനമായി നൽകുന്നത്.

Read Also: കേസിലെ ദുരൂഹത നീക്കണം, മുഖ്യമന്ത്രിയെ കണ്ട് അൻസിയുടെ പിതാവ്: പ്രത്യേക കേസായി പരിഗണിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button