ThiruvananthapuramKeralaNattuvarthaLatest NewsNews

‘കുഞ്ഞു തീ’, മകന് പേരിട്ട് അനുപമ: വിമര്‍ശിച്ചവര്‍ക്ക് മുന്നില്‍ ജീവിച്ചു കാണിക്കുമെന്ന് അനുപമ

കുഞ്ഞിനെ തേടി സമരത്തിനിറങ്ങിയ തങ്ങള്‍ക്ക് നേരെ നടന്ന സൈബര്‍ ആക്രമണം ഉള്‍പ്പെടെയുള്ളവയെ കുറിച്ച് അനുപമ പ്രതികരിച്ചിരുന്നു

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ നിര്‍ണായകമായ ഡിഎന്‍എ ഫലം പുറത്തുവന്നതോടെ മാസങ്ങള്‍ക്ക് മുമ്പ് കൈവിട്ട തന്റെ കുഞ്ഞിനെ നേരിട്ട് കണ്ട സന്തോഷത്തിലാണ് അനുപമ. വിമര്‍ശിച്ചവര്‍ക്ക് മുന്നില്‍ തങ്ങളുടെ കുഞ്ഞിന് ഒരു നല്ല അച്ഛനും അമ്മയുമായി ജീവിച്ച് കാണിക്കുമെന്ന് അനുപമ പറയുന്നു. അതേസമയം കുഞ്ഞിന് അനുപമ പേരിട്ടു കഴിഞ്ഞു.

Read Also : കുടുംബശ്രീയില്‍ തൊഴില്‍ അവസരങ്ങള്‍: ഡിസംബര്‍ 10 വരെ അപേക്ഷിക്കാം

‘എയ്ഡന്‍ അനു അജിത്ത്’ എന്നാണ് അനുപമ മകന് പേരിട്ടിരിക്കുന്നത്.  ഐറിഷ് ഐതിഹ്യത്തില്‍ നിന്ന് ഉത്ഭവിച്ച എയ്ഡന്‍ എന്ന വാക്കിന് ‘കുഞ്ഞു തീ’ എന്നാണ് അര്‍ത്ഥം. നിര്‍ണായകമായ ഡിഎന്‍എ ഫലം പുറത്തു വന്നതോടെ കുഞ്ഞിനെ തിരികെ ലഭിക്കാനുള്ള വഴിയൊരുങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് അനുപമ കുഞ്ഞിന് പേരിട്ടതായി അറിയിച്ചത്.

കുഞ്ഞിനെ തേടി സമരത്തിനിറങ്ങിയ തങ്ങള്‍ക്ക് നേരെ നടന്ന സൈബര്‍ ആക്രമണം ഉള്‍പ്പെടെയുള്ളവയെ കുറിച്ച് അനുപമ പ്രതികരിച്ചിരുന്നു. തങ്ങള്‍ക്ക് ജീവിക്കാന്‍ സൈബര്‍ പോരാളികളുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് അനുപമ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button