KeralaLatest NewsNews

ഹലാൽ വിഷയത്തിലെ ചർച്ചകൾ അനാവശ്യം, സമൂഹത്തിൽ വർഗീയത വളർത്താൻ മാത്രമേ ഇതിന് കഴിയൂ: എം ബി രാജേഷ്

തിരുവനന്തപുരം : കേരളത്തിൽ നടക്കുന്ന ഹലാൽ വിഷയത്തിൽ പ്രതികരിച്ച് സ്പീക്കർ എം ബി രാജേഷ്. ഹലാൽ വിഷയത്തിലെ ചർച്ചകൾ അനാവശ്യമാണെന്നും ആ വിഷയം ഉയർത്തിക്കൊണ്ട് വരുന്നത് തന്നെ ശരിയല്ലെന്നും എം ബി രാജേഷ് പറഞ്ഞു. സമൂഹത്തിൽ വർഗീയത വളർത്താൻ മാത്രമേ ഇതിന് കഴിയൂ എന്നും എം ബി രാജേഷ് വ്യക്തമാക്കി. 1921 സ്വാതന്ത്ര്യ സമരത്തിന്റെ സ്മൃതി കാലങ്ങൾ അക്കാദമിക് കോൺഫറൻസ് സ്പീക്കർ എം ബി രാജേഷ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.

Read Also  :  മോഫിയ ഭര്‍ത്താവിന്റെ കരണത്തടിച്ചതോടെ സിഐ കയര്‍ത്ത് സംസാരിച്ചു, നീതി കിട്ടില്ലെന്ന് കരുതി മോഫിയയുടെ ആത്മഹത്യ: എഫ്‌ഐആര്‍

1857-ന് ശേഷം സ്വതന്ത്ര്യ സമരത്തിലെ ഏറ്റവും വലിയ സംഭവമായിരുന്നു മലബാർ കലാപമെന്നും മലബാർ കലാപത്തിൽ ഇടക്ക് വർഗീയതയുടെ വഴിപിരിയൽ ഉണ്ടായിട്ടുണ്ടെന്നും സ്പീക്കർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button