Latest NewsNewsInternationalKuwaitGulf

കോവിഡിന്റെ പുതിയ വകഭേദം: പ്രതിരോധ നടപടികൾ ശക്തമാക്കി കുവൈത്ത്

കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കി കുവൈത്ത്. ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ വ്യാപകമായ സാഹചര്യത്തിലാണ് കുവൈത്തിന്റെ നടപടി. മന്ത്രിസഭയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. അതിന്റെ ഭാഗമായി ചില രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് പ്രതിരോധ നടപടികൾ കർശനമാക്കാനും ക്വാറന്റീൻ നടപടിക്രമങ്ങൾ അപ്ഡേറ്റ് ചെയ്യാനും തീരുമാനിച്ചു.

Read Also: കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കി യുഡിഎഫ് യോഗം ബഹിഷ്കരിച്ച് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും

മന്ത്രിസഭായോഗത്തിൽ രാജ്യത്തെ കോവിഡ് സാഹചര്യങ്ങളെ കുറിച്ച് ആരോഗ്യമന്ത്രി ശൈഖ് ഡോ. ബാസിൽ അൽ സബാഹ് വിശദമാക്കി. രാജ്യാന്തര തലത്തിലുള്ള കോവിഡ് സാഹചര്യങ്ങളെ കുറിച്ചും കുവൈത്തിലെ സ്ഥിതിവിവര കണക്കകളെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യ മേഖലയിലെ സാഹചര്യങ്ങളിൽ മന്ത്രിസഭ സംതൃപ്തി രേഖപ്പെടുത്തിയതായി വിദേശകാര്യ- മന്ത്രിസഭാ കാര്യ മന്ത്രി ശൈഖ് ഡോ അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹ് പറഞ്ഞു. മാസ്‌ക് ധാരണം ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രിസഭ ജനങ്ങളോട് അഭ്യർഥിച്ചു.

Read Also: സർക്കാർ ശമ്പളം കൈപ്പറ്റുന്ന കന്യാസ്ത്രീകളില്‍ നിന്നും പുരോഹിതരിൽ നിന്നും ആദായ നികുതി ഈടാക്കരുതെന്ന് ഉത്തരവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button