Latest NewsNewsIndia

ആലപ്പുഴ സ്വദേശിനിയുടെ 14 കോടിയോളം രൂപ തട്ടിയെടുത്തു: തമിഴ്‌നാട് മുന്‍ മന്ത്രി 250 കോടിയുടെ സ്വര്‍ണം വാങ്ങിയെന്ന് ഇഡി

കേസില്‍ ശര്‍മിള നല്‍കിയ മൊഴിയില്‍ വിജയ് ഭാസ്‌കറിനെ പരാമര്‍ശിച്ചിരുന്നു.

ചെന്നൈ: തമിഴ്‌നാട് മുന്‍ ആരോഗ്യമന്ത്രി സി.വിജയഭാസ്‌കറിനെതിരെ നിർണായക തെളിവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആലപ്പുഴ സ്വദേശിനിയുടെ 14 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയുടെ യുടെ അടിസ്ഥാനത്തിലാണ് സി.വിജയഭാസ്‌കറെ ഇഡി കൊച്ചിയിലെ ഓഫിസില്‍ ചോദ്യം ചെയ്തത്. രാവിലെ ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി വൈകിയും തുടര്‍ന്നു. വിദേശത്തു നിന്നു മടങ്ങിയെത്തി ബിസിനസ് ആരംഭിച്ച ആര്‍. ശര്‍മിളയാണു പരാതിക്കാരി. ഭൂമിയിലും സ്വര്‍ണത്തിലും നിക്ഷേപം നടത്തിയ ഇവര്‍ക്ക് വിജയഭാസ്‌കറും ഭാര്യ രമ്യയുമായി അടുപ്പവും ബിസിനസ് ഇടപാടുകളുമുണ്ടായിരുന്നു. ഇതാണ് തട്ടിപ്പിലേക്ക് വഴിയൊരുക്കിയത്. ജയലളിതയുടെ വിശ്വസ്തനായിരുന്ന എഐഎഡിഎംകെ നേതാവാണ് വിജയഭാസ്‌കര്‍.

നോട്ട് അസാധുവാക്കലിനു ശേഷം തന്നോട് 14 കോടിയോളം രൂപയുടെ സ്വര്‍ണം ഇരുവരും ചേര്‍ന്നു വാങ്ങിയെന്നു ശര്‍മിള പറയുന്നു. വന്‍തോതില്‍ സ്വര്‍ണം സൂക്ഷിക്കുന്നതു സുരക്ഷിതമല്ലെന്നു പറഞ്ഞായിരുന്നു ഇത്. പിന്നീട് ഇതിന്റെ പണം ആവശ്യപ്പെട്ടപ്പോള്‍ വിജയഭാസ്‌കര്‍ ഭീഷണിപ്പെടുത്തുകയാണെന്നും 3 കോടി മാത്രമാണു നല്‍കിയതെന്നുമാണു യുവതിയുടെ പരാതി. ഇടപാടുകളുടെ രേഖകളുണ്ടെന്നും പറയുന്നു.

Read Also: കടുത്ത സാമ്പത്തിക പ്രതിസന്ധി, ജോലിയും നഷ്ടമായി: കൊവിഡ് ബ്രിഗേഡില്‍ സുരക്ഷാ ജീവനക്കാരനായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു

ജീവനു ഭീഷണിയുണ്ടെന്നു തിരുനെല്‍വേലി റേഞ്ച് ഡിഐജിക്കും ശര്‍മിള പരാതി നല്‍കി. ഇതിനു പിന്നാലെയാണ് ഇഡി വിജയഭാസ്‌കറെ വിളിപ്പിച്ചത്. അനധികൃത സ്വത്തു സമ്ബാദനക്കേസില്‍ ഇദ്ദേഹത്തിനെതിരെ തമിഴ്‌നാട്ടില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. ഈ അന്വേഷണവും വിജയഭാസ്‌കറിന് വിനയാണ്. 2016ല്‍ ശര്‍മിളക്കെതിരെ അങ്കമാലി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് സംഭവത്തിന്റെ തുടക്കം. 250 കോടിയുടെ സ്വര്‍ണം വിജയഭാസ്‌കര്‍ വാങ്ങിയിരിക്കാമെന്നാണ് ഇ.ഡിയുടെ പ്രാഥമിക വിലയിരുത്തല്‍.

ഇവര്‍ കേരളത്തിലെ ജൂവലറി ഉടമയില്‍നിന്നു രണ്ടരക്കോടിയുടെ സ്വര്‍ണം വാങ്ങി വഞ്ചിച്ചെന്നായിരുന്നു പരാതി. കേസില്‍ ശര്‍മിള നല്‍കിയ മൊഴിയില്‍ വിജയ് ഭാസ്‌കറിനെ പരാമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കൊച്ചി ഓഫിസില്‍ ചോദ്യം ചെയ്യലിനു വിളിപ്പിച്ചത്. താന്‍ വന്‍കിട സ്വര്‍ണ വില്‍പനയ്ക്ക് ഇടനില നില്‍ക്കുന്ന ആളാണെന്നും വിജയ് ഭാസ്‌കറിന് സ്വര്‍ണം വാങ്ങുന്നതിന് ഇടനില നിന്നതിന് കമ്മിഷനായി ലഭിച്ചതാണ് 2.5 കോടി രൂപയുടെ സ്വര്‍ണം എന്നുമായിരുന്നു പൊലീസിനോടു വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ വിജയ് ഭാസ്‌കര്‍ വന്‍ തുകയുടെ സ്വര്‍ണം വാങ്ങിയിട്ടുണ്ടാകാം എന്ന കണക്കുകൂട്ടലിലാണ് കേസ് ഇഡിക്കു കൈമാറുന്നത്. ഇതേ തുടര്‍ന്നാണ് കൊച്ചിയില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടത്.

2018ല്‍ മന്ത്രിയായിരിക്കെ സിബിഐ ഇദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇഡി ചോദ്യം ചെയ്യലിനു വിളിപ്പിച്ചിരിക്കുന്നത്. വിജയ ഭാസ്‌കര്‍ ഉള്‍പ്പെടെയുള്ള തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ അങ്കമാലിയിലെ ജൂവലറിയുമായി ബന്ധിപ്പിക്കുന്നതിന് ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചിരുന്നെന്നും ഇതിനു കമ്മിഷനായാണു സ്വര്‍ണം വാങ്ങിയതെന്നും ഷര്‍മിള പൊലീസിനോടു പറഞ്ഞിട്ടുണ്ട്. വിജയ ഭാസ്‌കറിനായി വലിയ തോതില്‍ ഈ ജൂവലറിയില്‍നിന്നു സ്വര്‍ണം വാങ്ങിനല്‍കി. ഇതിന്റെ കമ്മീഷനായാണു 2.35 കോടിയുടെ സ്വര്‍ണം വാങ്ങിയതെന്നും ജൂവലറിയെ വഞ്ചിച്ചിട്ടില്ലെന്നും ശര്‍മിള ഇ.ഡിക്കു നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.

shortlink

Post Your Comments


Back to top button