Latest NewsUAENewsInternationalGulf

പുതിയ കോവിഡ് വകഭേദം: മൊറോക്കോ സർവ്വീസ് നിർത്തലാക്കി ഇത്തിഹാദ് എയർവേയ്‌സ്

അബുദാബി: മൊറോക്കോയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തലാക്കി ഇത്തിഹാദ് എയർവേയ്‌സ്. കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. മൊറോക്കോ സർക്കാരിന്റെ നിർദേശങ്ങളെ തുടർന്നാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.

Read Also: അശ്ലീല പരാമർശം നടത്തിയ കർഷക നേതാവിനെതിരെ പ്രതികരിച്ച അവതാരകയെ അധിക്ഷേപിച്ച് കോൺഗ്രസ്

യാത്രക്കാർക്ക് ഇത്തിഹാദുമായി ബന്ധപ്പെട്ട് യാത്ര പുനക്രമീകരിക്കാമെന്നും അധികൃതർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്കായി onetihad.com/destinationguide വെബ്‌സൈറ്റിലോ മൊബൈൽ ആപ്പിലോ +971 600 555 666 (യുഎഇ) നമ്പറിലോ ബന്ധപ്പെടാം. അതേസമയം ട്രാവൽ ഏജന്റ് വഴി ടിക്കറ്റ് എടുത്തവരാണെങ്കിൽ ഏജൻസിയെ സമീപിക്കണമെന്നും നിർദ്ദേശമുണ്ട്.

Read Also: ഒമിക്രോണ്‍ വൈറസ്, പ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍ : സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക മാര്‍ഗരേഖ

shortlink

Related Articles

Post Your Comments

Related Articles


Back to top button