KeralaNattuvarthaLatest NewsNewsIndia

ഒരുമാസം 27 ലക്ഷം വരുമാനം, പദ്ധതി ഏറ്റെടുത്ത ജനങ്ങൾക്ക് നന്ദി: പി എ മുഹമ്മദ്‌ റിയാസ്

തിരുവനന്തപുരം: ഒരുമാസം 27 ലക്ഷം വരുമാനവുമായി പീപ്പിൾസ് റസ്റ്റ് ഹൗസ് മുന്നേറുമെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. പൊതുമരാമത്ത് വകുപ്പിന്‍റെ റസ്റ്റ് ഹൗസുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിട്ട് ഇന്നേക്ക് ഒരു മാസം തികയുകയാണെന്നും ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ച നവംമ്പര്‍ 1 മുതല്‍ 30 വരെ 4604 ബുക്കിംഗ് ആണ് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Also Read:11കാരിയെ പീഡിപ്പിച്ച കേസ് : 52 കാ​ര​ന് നാ​ല്​ വ​ർ​ഷം ക​ഠി​ന​ത​ട​വും 25,000 രൂ​പ പി​ഴ​യും

27,84,213 രൂപയാണ് പീപ്പിൾസ് റസ്റ്റ് ഹൗസിൽ നിന്ന് ഈ മാസം ആകെ ലഭിച്ചത്. പദ്ധതി ഫലപ്രദമായി നടപ്പിലാക്കിയ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നുവെന്നും, പദ്ധതി ഏറ്റെടുത്ത ജനങ്ങളോട് പ്രത്യേകം നന്ദി പറയുന്നുവെന്നും മന്ത്രി പറഞ്ഞു.

അതേസമയം, പദ്ധതിയ്ക്കെതിരെ വിമർശനവുമായി പലരും രംഗത്തു വന്നിട്ടുണ്ട്. ഒരു മാസം നടത്തിപ്പിന് എത്ര ചിലവ് വന്നു എന്നും കൂടി പരസ്യപ്പെടുത്തൂവെന്നും, ഇതിൽ ചിലവ് കഴിച്ച് വല്ലതും ഉണ്ടോ സാറേയെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button