KollamLatest NewsKeralaNattuvarthaNews

ആ​റു വ​യ​സ്സു​കാ​രി​യെ ലൈം​ഗി​ക ഉ​ദ്ദേ​ശ്യ​ത്തോ​ടെ ക​ട​ന്നു​പി​ടി​ച്ചു : യുവാവ് പിടിയിൽ

പോ​ക്സോ നിയമ പ്ര​കാ​രം ആണ് കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്തിരിക്കുന്നത്

കൊ​ല്ലം: ആ​റു വ​യ​സ്സു​കാ​രി​യെ ലൈം​ഗി​ക ഉ​ദ്ദേ​ശ്യ​ത്തോ​ടെ ക​ട​ന്നു​പി​ടി​ച്ച​യാ​ൾ പി​ടി​യിൽ. നെ​ടു​മ്പ​ന മു​ട്ട​യ്ക്കാ​വ് മു​ബീ​ന മ​ൻ​സി​ലി​ൽ യു. ​സെ​യ്ദ​ല​വി (21) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്​.

ആ​റു വ​യ​സ്സു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ​യാ​ണ്​ ഇയാൾ കടന്നുപിടിക്കാൻ ശ്രമിച്ചത്. ഇ​യാ​ളു​ടെ പെ​രു​മാ​റ്റ​ത്തെ കു​റി​ച്ച് പെ​ൺ​കു​ട്ടി അ​മ്മ​യോ​ട് പ​റ​ഞ്ഞ​തി​ൽ നി​ന്നാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. പോ​ക്സോ നിയമ പ്ര​കാ​രം ആണ് കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്തിരിക്കുന്നത്.

Read Also : വീ​ട്ട​മ്മ​യെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾക്ക് മൂ​ന്നു​വ​ർ​ഷം ക​ഠി​ന ത​ട​വും പിഴയും

പറ​വൂ​ർ ഇ​ൻ​സ്​​പെ​ക്ട​ർ വി​പി​ൻ​കു​മാ​ർ യു.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ സ​ജീ​വ്, എ.​എ​സ്.​ഐ ബി​ജു, എ​സ്.​​സി.​പി.​ഒ ബി​ന്ദു​കു​മാ​രി, സി.​പി.​ഒ മാ​രാ​യ സ​ന്തോ​ഷ്​​ലാ​ൽ, ന​ജീ​ബ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button