KollamLatest NewsKeralaNattuvarthaNews

വീ​ട്ട​മ്മ​യെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾക്ക് മൂ​ന്നു​വ​ർ​ഷം ക​ഠി​ന ത​ട​വും പിഴയും

65 കാരിയായ സ്​​ത്രീ​യു​​ടെ വീ​ടി​നു സ​മീ​പം ജോ​ലി ചെ​യ്തു​കൊ​ണ്ടി​രു​ന്ന ഇ​യാ​ൾ വീ​ട്ട​മ്മ വീ​ട്ടി​ൽ ത​നി​ച്ചാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കി​യാ​ണ് പീഡനശ്രമം ന​ട​ത്തി​യ​ത്

കൊ​ല്ലം: വീ​ട്ട​മ്മ​യെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾക്ക്​ മൂ​ന്നു വ​ർ​ഷം ക​ഠി​ന ത​ട​വും മു​പ്പ​തി​നാ​യി​രം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച് കോടതി. പാ​രി​പ്പ​ള്ളി പാ​മ്പു​റം മ​ദാ​മ്മ​ത്തോ​പ്പ് ത​ട​ത്തി​ൽ പ​ടിഞ്ഞാ​റ്റ​തി​ൽ അ​ജ​യ​കു​മാ​റി​നെ​യാ​ണ് (56) ശി​ക്ഷി​ച്ച​ത്. കൊ​ല്ലം പ്രി​ൻ​സി​പ്പ​ൽ അ​സി. സെ​ഷ​ൻ​സ്​ ജ​ഡ്ജി ഡോ​ണി തോ​മ​സ്​ വ​ർ​ഗീ​സ്​ ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

2017 ജൂ​ലൈ 18നാ​ണ് കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. 65 കാരിയായ സ്​​ത്രീ​യു​​ടെ വീ​ടി​നു സ​മീ​പം ജോ​ലി ചെ​യ്തു​കൊ​ണ്ടി​രു​ന്ന ഇ​യാ​ൾ വീ​ട്ട​മ്മ വീ​ട്ടി​ൽ ത​നി​ച്ചാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കി​യാ​ണ് പീഡനശ്രമം ന​ട​ത്തി​യ​ത്. വെ​ള്ളം ആവ​ശ്യ​പ്പെ​ട്ടെ​ത്തി​യ ഇ​യാ​ൾ വീ​ടി​നു​ള്ളി​ൽ ക​യ​റി വീ​ട്ട​മ്മ​യെ ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : യാ​ത്ര​ക്കാ​രി​യു​ടെ മൊ​ബൈ​ൽ​ഫോ​ൺ മോ​ഷ്​​ടി​ച്ചു : പാ​ൻ​ട്രി ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്​​റ്റി​ൽ

പാ​രി​പ്പ​ള്ളി എ​സ്.​ഐ ആ​യി​രു​ന്ന പി. ​രാ​ജേ​ഷ് ര​ജി​സ്​​റ്റ​ർ ചെ​യ്ത് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ അ​ന്ന​ത്തെ പ​ര​വൂ​ർ ഇ​ൻ​സ്​​പെ​ക്ട​റാ​യി​രു​ന്ന എ​സ്. ഷെ​രീ​ഫാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. അ​ഡീ. പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ർ പി. ​വി​നോ​ദ്​ പ്രോ​സി​ക്യൂ​ഷ​നു​ വേ​ണ്ടി ഹാ​ജ​രാ​യി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button