Latest NewsKeralaNews

‘സ്ത്രീ സുരക്ഷയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവര്‍ക്ക് ഇരകളുടെ മരണമാണ് വേണ്ടത്’: സര്‍ക്കാരിനെതിരെ മയൂഖ ജോണി

ആളൂര്‍ പീഡനക്കേസിലെ പ്രതിക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെ കേസിലെ നടപടികളില്‍ സംഭവിച്ച കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മയൂഖയുടെ വിമര്‍ശനം

കൊച്ചി : പീഡനക്കേസുകളില്‍ സംസ്ഥാനത്തെ നിയമ സംവിധാനങ്ങള്‍ പലപ്പോഴും ഇരകള്‍ക്ക് വിരുദ്ധമായി നിലകൊള്ളുന്ന അവസ്ഥയാണ് ഉള്ളതെന്ന് ഒളിംപ്യന്‍ മയൂഖ ജോണി. ആളൂര്‍ പീഡനക്കേസിലെ പ്രതി സി.സി ജോണ്‍സന് സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെ കേസിലെ നടപടികളില്‍ സംഭവിച്ച കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മയൂഖയുടെ വിമര്‍ശനം. സ്ത്രീ സുരക്ഷയെക്കുറിച്ച് വാതോരാതെ വര്‍ത്തമാനം പറയുന്നവര്‍ക്ക് ഇരകളുടെ മരണമാണ് വേണ്ടതെന്നും മയൂഖ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മയൂഖയുടെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം :

ആളൂർ പീഢനക്കേസിലെ പ്രതിക്ക് ജാമ്യം ലഭിക്കുന്നതിന് മുൻ കൈയെടുത്ത കേരളാ പോലീസിലെ വീര ശൂര പരാക്രമികൾക്കും കേരളത്തിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ വക്കീലിനും എന്റെ അഭിവാദ്യങ്ങൾ.!

Read Also  :  ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ സ്വീകരിച്ച് ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ

പീഢിപ്പിക്കപ്പെടുകയും ഉപദ്രവിക്കപ്പെടുകയും ചെയ്യപ്പെടുന്ന പാവം ഇരകൾക്ക് സൗജന്യ നിരക്കിൽ കയറും വിഷവും നൽകാൻ സർക്കാർ നടപടികളെടുക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു… സ്ത്രീ സുരക്ഷയെക്കുറിച്ച് വാതോരാതെ വർത്തമാനം പറയുന്നവർക്ക് ഇരകളുടെ മരണമാണ് വേണ്ടത്. അപമാനിക്കപ്പെടുകയും ഒറ്റപ്പെടുകയും കൊടിയ പീഢനത്തിന്റെ മുറിവും പേറി ജീവിക്കേണ്ടി വരുന്നവർ ഇവർക്കൊരു വാർത്തയല്ല. പണവും സ്വാധീനവും രാഷ്ട്രയ സ്വാധീനവും കേരളത്തിലെ ഇറച്ചി മാർക്കറ്റുകൾ ശക്തിപ്പെടുത്തിക്കൊണ്ടേയിരിക്കും. ആ പണം പറ്റി കൊടുക്കുന്ന പോലീസ് ആസ്ഥാനത്ത് സ്ത്രീ പീഡകർക്ക് കുളിച്ച് താമസിക്കാനും സൗകര്യമൊരുക്കണം.

ഇന്ന് ബഹു സുപ്രീം കോടതി മുമ്പാകെ വന്ന ആളൂർ സ്ത്രീ പീഢന കേസിന്റെ പ്രതിക്ക് ജാമ്യം തേടി സമർപ്പിച്ച സ്പെഷ്യൽ ലീവ് ഹർജ്ജിയുടെ വാദം കേൾക്കാനിട വന്നു. ബഹു കേരളാ ഹൈക്കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതി സ്പെഷ്യൽ ലീവ് ഹർജ്ജി ബോധിപ്പിച്ചത്. സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ ദയനീയമായ പ്രകടനവും പ്രതിയെ സഹായിക്കുന്ന തരത്തിലുള്ള നിശ്ശബ്ദതയും അങ്കലാപ്പും കാണേണ്ടതായിരുന്നു. ബഹു.. കോടതി ചോദിക്കുന്നത് പോലും മനസ്സിലാകാത്ത തരത്തിലുള്ള വാദവും ഉത്തരവും പ്രതിക്ക് ജാമ്യം നേടി കൊടുക്കാൻ സഹായകരമായി. എന്തിനധികം പോലീസ് എഴുതി കൊടുത്ത റിപ്പോർട്ട് ( എങ്ങു തൊടാത്തതാണെങ്കിലും) പോലും കോടതിയിൽ ഒന്നു വായിച്ചു കേൾപ്പിക്കാത്ത വണ്ണം കഴിവുകെട്ട രീതിയിൽ എവിടെയാണ് താൻ നിൽക്കുന്നത് എന്ന് ഏവർക്കും വ്യക്തമാക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

Read Also  : തലശേരിയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു

കേസിൽ സംസ്ഥാനത്തിന്റെ വക്കീലിന്റെ പെർഫോമൻസ് നടക്കുമ്പോൾ പ്രതിഭാഗത്തിന് വേണ്ടി വന്ന മുൻ ഹൈക്കോടതി ജഡ്ജിയുടെ മുഖത്ത് വിരിഞ്ഞ മന്ദസ്മിതം ഏറെ വാചാലമായിരുന്നു. ഒരു കുപ്രസിദ്ധ സ്ത്രീ പീഢന കേസിലെ ഇരയെ “ബാല വേശ്യ” എന്നു വിളിച്ച് പ്രശസ്തനായ ഇദ്ദേഹത്തെ നമ്മൾ ശമ്പളം കൊടുത്തു പോറ്റിയതാണ്. ഉന്നതമായ കോടതിയിൽ കേരള സംസ്ഥാനത്തെയും കേരളാ പോലീസിനെയും പ്രതിനിധീകരിക്കുന്ന ആൾക്ക് സ്ത്രീ പീഢന കേസ്സുകളിലുള്ള ഇടതു സർക്കാരിന്റെ നയമെന്താണെന്ന് വിവരിക്കുന്ന ഒരു കുറിപ്പ് ലക്ഷങ്ങൾ വരുന്ന ബിൽ തുകക്കൊപ്പം ബന്ധപ്പെട്ടവർ അയച്ചു നൽകുന്നത് നല്ലതായിരിക്കും.

കേരളത്തിലെ പോലീസ് സ്ത്രീകൾ പരാതിക്കാരായി വരുന്ന കേസ്സുകളിൽ സ്വീകരിക്കുന്ന രീതികളെക്കുറിച്ച് ചർച്ച ചെയ്യുന്ന കാലത്താണ് ഇത്തരമൊരു കേസിൽ കേരളത്തിനു വേണ്ടി കാര്യങ്ങൾ ഉറക്കെ കോടതിയിൽ ബോധിപ്പിക്കേണ്ടവർ നിശ്ശബ്ദമാവുകയും വിറക്കുകയും ചെയ്യുന്നത്. പീഢനത്തിനിരകളാവുന്നവരും പൊതുജനങ്ങളും ഖജനാവിലേക്ക് നൽകുന്ന നികുതി പണത്തിന്റെ വലിയ പങ്ക് പ്രതിഫലമായി കൈപ്പറ്റുന്നവർ “പർച്ചേസ്” ചെയ്യപ്പെടുന്നുണ്ടോയെന്നും ഇത്തരമാളുകൾ നല്ല പോലെ ജോലി ചെയ്യുന്നുണ്ടോ എന്നും പരിശോധിക്കാനുള്ള മിനിമം ഉത്തരവാദിത്വം നിയമ മന്ത്രാലയം ചെയ്യേണ്ടതുണ്ട്.

Read Also  :  കെല്‍ട്രോണില്‍ വിഷ്വല്‍ മീഡിയ ജേണലിസം കോഴ്സ്

പീഢകന്റെ നിരന്തര ഭീഷണിയിലും വധശ്രമത്തിലും അവളും കുടുംബവും പിടിച്ചു നിന്നത് നിയമത്തിലും,സർക്കാരിലും പ്രതീക്ഷയർപ്പിച്ചായിരുന്നു. ഇനി … പോലീസും പോലീസിന് വേണ്ടി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവരും പരാജയപ്പെടുമ്പോഴാണ് ചിലർ കുറിപ്പുകൾ എഴുതി വച്ച് കയറിലും വിഷക്കുപ്പികളിലും അഭയം തേടുന്നത്…… ആളൂരിലെ ഇരയെ ദൈവം രക്ഷിക്കട്ടെ!

shortlink

Related Articles

Post Your Comments

Related Articles


Back to top button