Latest NewsUAENewsInternationalGulf

സുപ്രധാന കരാറുകളിൽ ഒപ്പിട്ട് യുഎഇയും ഫ്രാൻസും

ദുബായ്: സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് യുഎഇയും ഫ്രാൻസും. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കരാറുകളിൽ ഒപ്പുവെച്ചത്. 80 റഫാൽ ഫൈറ്റർ ജെറ്റ് വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതായി ഫ്രഞ്ച് സായുധസേന മന്ത്രി ഫ്ലോറൻസ് പാർലി ട്വിറ്ററിൽ കുറിച്ചു.

Read Also: വീടിന്റെ തറയില്‍ നിന്നും രക്തപ്രവാഹം, അത്ഭുത പ്രതിഭാസം കാണാന്‍ ജനപ്രവാഹം

ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ന് യുഎഇ സന്ദർശിച്ചിരുന്നു. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ദുബായ് എക്സ്പോ വേദിയിൽ വെച്ചാണ് ഫ്രഞ്ച് പ്രസിഡന്റിനെ സ്വീകരിച്ചത്.

ഫ്രഞ്ച് പ്രസിഡന്റിന്റെ യുഎഇ സന്ദർശനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. മാക്രോണുമായുള്ള കൂടിക്കാഴ്ച്ചയിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ആരോഗ്യവും ആശംസകളും നേരുന്നുവെന്ന് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി. യുഎഇ കൂടുതൽ പുരോഗതിയും സമൃദ്ധിയും നേടട്ടെയെന്ന് ആശംസിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

Read Also: ശബരിമല തീർത്ഥാടനം : പമ്പ ഞുണങ്ങാർ താൽക്കാലിക പാലത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button