Latest NewsBikes & ScootersNewsAutomobile

ഡ്യുക്കാറ്റി ഡെസേർട്ട്‌എക്‌സ് മോഡല്‍ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു

ദില്ലി: മോട്ടോർസൈക്കിൾ ബ്രാൻഡായ ഡ്യുക്കാറ്റി ഡെസേർട്ട്‌എക്‌സ് മോഡല്‍ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. ഡിസംബർ 9-ന് 2020 ദുബായി (Dubai) എക്‌സ്‌പോയിൽ ഡ്യുക്കാറ്റി വേൾഡ് പ്രീമിയറിന്റെ ഓൺലൈൻ എപ്പിസോഡിനൊപ്പം പുതിയ ഡെസേർട്ട്‌എക്‌സിനെ ഡുക്കാറ്റി അവതരിപ്പിക്കുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

2019-ലെ ഡ്യുക്കാട്ടി വേൾഡ് പ്രീമിയർ 2020-ലാണ് ഡുക്കാറ്റി ആദ്യമായി ഡെസേർട്ട് എക്‌സിനെ ഒരു കൺസെപ്റ്റ് ബൈക്കായി അവതരിപ്പിച്ചത്. ഡാക്കർ റാലി ഫെയിമിൽ നിന്നുള്ള 90-കളുടെ ആദ്യകാല കാഗിവ എലിഫന്റ് 900ie-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വിപണിയിൽ എത്തുന്നത്. സ്‌ക്രാംബ്ലർ 1100 ഉപയോഗിച്ച അതേ ഫ്രെയിമിലാണ് വരാനിരിക്കുന്ന മോട്ടോർസൈക്കിളും നിർമ്മിച്ചിരിക്കുന്നത്.

യഥാർത്ഥ കൺസെപ്റ്റ് മോഡലിന് 1,079 സിസി ഇരട്ട-വാൽവ്, എയർ-കൂൾഡ്, ഡെസ്മോഡ്രോമിക് എൽ-ട്വിൻ എഞ്ചിൻ കരുത്ത് പകരുന്നു. ഈ എഞ്ചിന്‍ 7,500 ആർപിഎമ്മിൽ 86 എച്ച്പിയും 4,750 ആർപിഎമ്മിൽ 88 എൻഎം ടോർക്കും പുറപ്പെടുവിക്കും. മൾട്ടിസ്ട്രാഡ 950-ൽ 9,000 ആർപിഎമ്മിൽ 113 എച്ച്പി പവറും 7,750 ആർപിഎമ്മിൽ 96.3 എൻഎം ടോർക്കും പുറപ്പെടുവിക്കുന്ന 937 സിസി ടെസ്‌റ്റാസ്ട്രെറ്റ എൽ-ട്വിൻ വാട്ടർ കൂൾഡ് എഞ്ചിനിലാണ് ഇത് വരുന്നത്.

Read Also:- ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ ചില വഴികൾ ഇതാ!

19 ഇഞ്ച് വീലുകളിൽ പ്രവർത്തിക്കുന്ന മറ്റ് മൾട്ടിസ്ട്രാഡകളിൽ നിന്ന് വ്യത്യസ്‍തമായി 21 ഇഞ്ച് ഫ്രണ്ട് വീലിലാണ് ഡ്യുക്കാട്ടി ഡെസേർട്ട്എക്‌സ് എത്തുന്നത്. ഇതിന് 18 ഇഞ്ച് പിൻ ചക്രം ലഭിക്കും. മൾട്ടി-സ്പോക്ക് വീലുകൾക്ക് മാംസളമായ ഓഫ്-റോഡ് സ്പെക് ടയറുകൾ ലഭിക്കും. മുൻ ചക്രത്തിന് ഇരട്ട ഡിസ്‌ക് ബ്രേക്കുകൾ ലഭിക്കാൻ സാധ്യതയുണ്ട്. അതേസമയം പിൻ ചക്രത്തിൽ സിംഗിൾ ഡിസ്‌ക് ബ്രേക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments


Back to top button