Latest NewsNewsIndia

നാവിക സേനയ്ക്ക് കൂടുതല്‍ കരുത്തുമായി ഇന്ത്യയുടെ മിസൈല്‍ പരീക്ഷണം

ഭുവനേശ്വര്‍ : നാവിക സേനയ്ക്ക് കൂടുതല്‍ കരുത്തുമായി മിസൈല്‍ പരീക്ഷണം. ഡിആര്‍ഡിഒ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. തദ്ദേശീയമായി നിര്‍മ്മിച്ച ലംബമായി വിക്ഷേപിക്കുന്ന ഹ്രസ്വ ദൂര ഉപരിതല – ഭൂതല മിസൈലിന്റെ പരീക്ഷണമാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ലംബമായി വിക്ഷേപിക്കുന്ന മിസൈല്‍ പരീക്ഷണം പൂര്‍ത്തിയാക്കിയതോടെ പ്രതിരോധ മേഖലയില്‍ നിര്‍ണായക നേട്ടം കൈവരിച്ചിരിക്കുകയാണ് രാജ്യം.

Read Also : വന്‍മയക്കുമരുന്ന് വേട്ട നടത്തി ഇന്ത്യന്‍ സൈന്യം :  പിടിച്ചെടുത്തത് 500 കോടിയുടെ ലഹരിമരുന്ന്

ഒഡീഷ തീരത്തെ ചന്ദിപ്പൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്നും ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു മിസൈല്‍ പരീക്ഷണം. ലംബമായി സജ്ജീകരിച്ച ലോഞ്ചറില്‍ നിന്നും സമുദ്ര നിരപ്പില്‍ നിന്നും വളരെ താഴെയായി സ്ഥാപിച്ച ഇലക്ട്രോണിക് ലക്ഷ്യത്തിലേക്ക് മിസൈല്‍ വിക്ഷേപിച്ചായിരുന്നു പരീക്ഷണം. സ്ഥാപിച്ച ലക്ഷ്യത്തെ കൃത്യതയോടെ ഭേദിച്ചാണ് പരീക്ഷണത്തില്‍ മിസൈല്‍ മികവ് തെളിയിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

പരീക്ഷണത്തിനിടെ ഐടിആറില്‍ സ്ഥാപിച്ചിരുന്ന ട്രാക്കിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് മിസൈലിന്റെ സഞ്ചാര പാത അധികൃതര്‍ കൃത്യമായി നിരീക്ഷിച്ചിരുന്നു. പരീക്ഷണ വേളയില്‍ മിസൈലുമായി ബന്ധപ്പെട്ട എല്ലാ ഉപസംവിധാനങ്ങളും കൃത്യമായി പ്രവര്‍ത്തിച്ചതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കണ്‍ട്രോളറോടു കൂടിയ വെര്‍ട്ടിക്കല്‍ ലോഞ്ചര്‍ യൂണിറ്റ്, കാനിസ്റ്ററൈസ്ഡ് ഫ്ളൈറ്റ് വെഹിക്കിള്‍, വെപ്പന്‍ കണ്‍ട്രോള്‍ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളുടെ കാര്യക്ഷമത മനസ്സിലാക്കുന്നതിന് വേണ്ടി കൂടിയായിരുന്നു പരീക്ഷണം. ഡിആര്‍ഡിഒയിലേയും, നാവിക സേനയിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പരീക്ഷണത്തിന് സാക്ഷ്യം വഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button