CricketLatest NewsNewsSports

വിജയ് ഹസാരെ ട്രോഫി: കേരളത്തിന് തകർപ്പൻ ജയം

മുംബൈ: വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ചണ്ഡിഗഡിനെതിരെ കേരളത്തിന് ആറ് വിക്കറ്റ് വിജയം. ചണ്ഡിഗഡ് ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യം 34 ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി കേരളം മറികടന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ സച്ചിന്‍ ബേബിയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. 78 ബോള്‍ നേരിട്ട സച്ചിന്‍ ബേബി മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 59 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

റോഹന്‍ കുന്നുമ്മല്‍ 46 റണ്‍സും വിഷ്ണു വിനോദ് 28 ബോളില്‍ 32 റണ്‍സെടുത്തും മികച്ച പ്രകടനം കാഴ്ചവെച്ചു. നായകന്‍ സഞ്ജു സാംസണ്‍ 24 റണ്‍സാണ് നേടാനായത്. മുഹമ്മദ് അസ്ഹറുദ്ദീന്‍ (9), വിനൂപ് (5*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ചണ്ഡിഗഡിനായി ജഗ്ജിത് സിങ് സന്ധു, യുവരാജ് ചൗധരി, ജാസ്‌കരണ്‍ദീപ് സിങ്, അര്‍പിത് സിങ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Read Also:- ഓണ്‍ലൈനിൽ മാക്ക്ബുക്ക് പ്രോയ്‌ക്കെതിരേ വ്യാപക പരാതികള്‍

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ചണ്ഡിഗഡിന് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനെ ആയുള്ളു. അര്‍ദ്ധ സെഞ്ച്വറി നേടിയ മനന്‍ വോഹ്‌റയാണ് ചണ്ഡിഗഡിന്റെ ടോപ് സ്‌കോറര്‍. വോഹ്‌റ 69 പന്തില്‍ നാലു ഫോറും രണ്ടു സിക്‌സും സഹിതം 56 റണ്‍സെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button